ബീച്ചിലെത്തിയത് ഷൂട്ടിംഗിന്; യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു, ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

Published : Mar 30, 2026, 12:40 PM IST
bengali actor Rahul Arunoday Banerjee drowns in sea near tv serial shooting location

Synopsis

ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിന് ശേഷം കടലില്‍ ഇറങ്ങിയതായിരുന്നു താരം

കൊല്‍ക്കത്ത: ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ നടന്‍ മുങ്ങിമരിച്ചു. ബംഗാളി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടന്‍ രാഹുല്‍ അരുണോദയ് ബാനര്‍ജിയാണ് (43) മരിച്ചത്. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ ഇന്നലെ ആയിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലുള്ള ദിഘയ്ക്ക് അടുത്തുള്ള ബീച്ചില്‍ ബംഗാളി ടെലിവിഷന്‍ പരമ്പരയായ ഭോലേ ബാബ പര്‍ കരേഗയുടെ ചിത്രീകരണത്തിനായി അണിയറക്കാര്‍ക്കും സഹതാരങ്ങള്‍ക്കുമൊപ്പം പോയതായിരുന്നു രാഹുല്‍ ബാനര്‍ജി. ദിവസത്തെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം കടലിലേക്ക് ഇറങ്ങുകയായിരുന്നെന്ന് സഹതാരം ദിഗാന്ത ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

“വെള്ളത്തിന് അടിയിലുള്ള എന്തിലോ അദ്ദേഹം കുരുങ്ങുകയായിരുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അദ്ദേഹം അപായത്തില്‍ പെടുന്നുവെന്ന് കണ്ട് എല്ലാവരും നിലവിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ കരയിലേക്ക് എത്തിച്ചു. ഉടന്‍ ദിഘ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്”, ദിഗാന്ത ബാഗ്ചി പറയുന്നു. സംഭവത്തെക്കുറിച്ച് ഒഡിഷ പൊലീസിനോട് അന്വേഷിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് തങ്ങള്‍ കേസ് എടുത്തിട്ടുണ്ടെന്നും ദിഘ പൊലീസ് അറിയിച്ചു. രാഹുല്‍ ബാനര്‍ജി അഭിനയിച്ചിരുന്ന ടിവി പരമ്പരയുടെ അണിയറക്കാരോടും മറ്റഅ ദൃക്സാക്ഷികളോടും പൊലീസ് സംസാരിക്കുന്നുണ്ട്.

മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ നടന്‍റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. “രാഹുല്‍ അരുണോദയ് ബാനര്‍ജി ഇനി നമുക്കൊപ്പം ഉണ്ടാവില്ലെന്ന വാര്‍ത്ത എന്നെ ഞെട്ടിക്കുന്നു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിവായിട്ടില്ല. എന്‍റെ ഇഷ്ട നടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളും. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും മറ്റ് പ്രിയപ്പെട്ടവരുടെയും ദു:ഖത്തില്‍ ഞാന്‍ പങ്ക് കൊള്ളുന്നു. ബംഗാളി വിനോദ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം”, മമത ബാനര്‍ജി പറഞ്ഞു.

ബംഗാളി സിനിമകളില്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രശസ്തനായ രാഹുല്‍ ബാനര്‍ജി ഏറെക്കാലമായി സീരിയലുകളിലെയും സജീവ സാന്നിധ്യമാണ്. 2008 ല്‍ പുറത്തിറങ്ങിയ ചിരോദിനി തുമി ജേ അമര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അദ്ദേഹം തുമി അസ്ബെ ബോലേ (2014), സുല്‍ഫിഖര്‍ (2016), ബ്ലോംകേഷ് ഗോത്രോ (2018), ദി അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് (2025) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വൈറല്‍ വെല്ലുവിളി, ഒടുവില്‍ മാപ്പ്; ഇന്‍ഫ്ലുവന്‍സറുടെ ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍
വമ്പൻമാരോട് ക്ലാഷ്‍‌വെച്ച യൂത്ത്, ആഗോള കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നു