'ഇനിയും പലരും വന്നേക്കാം, നല്ലത്, പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ'; കുറിപ്പുമായി ബെന്യാമിൻ

Published : Mar 31, 2024, 08:11 AM ISTUpdated : Mar 31, 2024, 09:11 AM IST
'ഇനിയും പലരും വന്നേക്കാം, നല്ലത്, പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ'; കുറിപ്പുമായി ബെന്യാമിൻ

Synopsis

കഴിഞ്ഞ ദിവസമാണ് ബിന്യാമിന്റെ ആടുജീവിതം സിനിമയായി പുറത്തിറങ്ങിയത്. ബ്ലെസി സംവിധാനം ചെയ്ത് പൃഥിരാജ് നായകനാ‌യ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

തിരുവനന്തപുരം: പലരും പല അവകാശവാദങ്ങളുമായി വന്നേക്കാമെന്ന് ആടുജീവിതം എഴുത്തുകാരൻ ബിന്യാമിൻ. കഴിഞ്ഞ ദിവസം ഒരാൾ അഭിമുഖത്തിൽ വന്ന് താനാണ് കഥയിലെ കുഞ്ഞിക്ക എന്നവകാശപ്പെട്ടെന്നും അത് ശുദ്ധ നുണയാണെന്നും അദ്ദേഹം കുറിച്ചു. താൻ ഒരു കഥയും കേൾക്കാൻ ഒരാളെയും സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞ കുഞ്ഞിക്കയെ മാത്രമേ തനിക്കറിയൂ. അതിനപ്പുറം ഒന്നുമറിയില്ല. താനാണ് ഹക്കീം, താനാണ് ഖാദിരി എന്നൊക്കെ പറഞ്ഞ് ഇനിയും പലരും വന്നേക്കാമെന്നും ബിന്യാമിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിന്യാമിന്റെ ആടുജീവിതം സിനിമയായി പുറത്തിറങ്ങിയത്. ബ്ലെസി സംവിധാനം ചെയ്ത് പൃഥിരാജ് നായകനാ‌യ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

 കുറിപ്പിന്റെ പൂർണ രൂപം

 ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍