'കണ്ണുകളും മുഖവും ശബ്‍ദവും ഗംഭീരമായി ഉപയോഗിച്ചു'; 'മധുര'ത്തിലെ ജോജുവിന്‍റെ പ്രകടനത്തെക്കുറിച്ച് ഭദ്രന്‍

Published : Feb 10, 2022, 02:01 PM IST
'കണ്ണുകളും മുഖവും ശബ്‍ദവും ഗംഭീരമായി ഉപയോഗിച്ചു'; 'മധുര'ത്തിലെ ജോജുവിന്‍റെ പ്രകടനത്തെക്കുറിച്ച് ഭദ്രന്‍

Synopsis

സോണി ലിവിന്‍റെ ക്രിസ്‍മസ് റിലീസ് ആയിരുന്നു ചിത്രം

ജോജു ജോര്‍ജ് (Joju George), ശ്രുതി രാമചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍ത 'മധുര'ത്തെ (Madhuram) പ്രശംസിച്ച് മുതിര്‍ന്ന സംവിധായകന്‍ ഭദ്രന്‍. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ചിത്രം കണ്ടതെന്നും ജോജുവിന്‍റെ പ്രകടനം പല നിലകളില്‍ മികച്ചതാണെന്നും ഭദ്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പിലൂടെയാണ് ഭദ്രന്‍റെ പ്രതികരണം.

'മധുര'ത്തെക്കുറിച്ചും ജോജുവിനെക്കുറിച്ചും ഭദ്രന്‍

ഇന്നലെ രാത്രി കാനഡയിലെ എന്‍റെ ഒരു സുഹൃത്ത് വിളിച്ച് മധുരം സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്‍റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു. ജോജു ജോർജിന്‍റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്‍റെ വീട്ടിലെ തിയറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്‍റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിന്‍റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ ഒരു തിരക്കഥ.  അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്‍റെ സിനിമ!! അഹമ്മദ് കൺഗ്രാറ്റ്സ്. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ... തന്‍റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം...

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി