
ഹൈദരാബാദ്: ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 100 കോടി ക്ലബില്‍ ഹാട്രിക്ക് അടിച്ച് നന്ദമുരി ബാലകൃഷ്‍ണ.
വിജയ് ചിത്രം ലിയോയ്‍ക്കൊപ്പം എത്തിയ ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ ബാലയ്യ പടമാണ് ഈ നേട്ടം കൈവരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംവിധായകൻ അനിൽ രവിപുടി ഒരുക്കിയ 'ഭഗവന്ത് കേസരി'ആഗോള ബോക്സോഫീസിലാണ് 100 കോടി കവിഞ്ഞത്. ദസറ അവധിക്ക് ശേഷം പ്രതീക്ഷിച്ചിരുന്ന പോലെ കളക്ഷനിൽ വൻ ഇടിവാണ് ഒക്ടോബർ 25ന് ചിത്രത്തിന് ഉണ്ടായത്. ചിത്രം ഇപ്പോൾ ഇന്ത്യയിൽ 70 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്.അടുത്ത വാരാന്ത്യത്തിൽ വീണ്ടും ചിത്രം മികച്ച കളക്ഷനിലേക്ക് എത്തിയേക്കും.
ബാലയ്യയുടെ അവസാന രണ്ട് ചിത്രങ്ങളായ 'അഖണ്ഡ', 'വീരസിംഹ റെഡ്ഡി' എന്നിവ ഹിറ്റുകളായിരുന്നു. ആ പട്ടികയിലേക്കാണ് 'ഭഗവന്ത് കേസരി'യും എത്തുന്നത്. ആറ് ദിവസം കൊണ്ട് ലോകമെമ്പാടും 100 കോടി കടന്ന 'ഭഗവന്ത് കേസരി' ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ഒക്ടോബർ 25 ന്, ചിത്രം തിയേറ്ററുകളിൽ ഒരാഴ്ച പൂർത്തിയാക്കി. ബുധനാഴ്ച ചിത്രം ഇന്ത്യയിൽ 6 കോടി രൂപ നേടിയതായതാണ് കണക്കുകള്‍.
ആറ് ദിവസത്തെ മൊത്തം കളക്ഷൻ ഇപ്പോൾ ആഭ്യന്തര ബോക്സോഫീസിൽ 66.35 കോടി രൂപയാണ്. ഒക്‌ടോബർ 25ന് 38.33 ശതമാനം ഒക്യുപെൻസിയാണ് 'ഭഗവന്ത് കേസരി'ക്ക് ലഭിച്ചത്.
നന്ദമുരി ബാലകൃഷ്‍ണയ്‍ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരും കാണാൻ എത്തുമെന്നാണ് പ്രതീക്ഷയും. ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.
വരുന്നത് വിപ്ലവ ഗാനമോ?: അരിവാള്‍ ചുറ്റികയ്ക്കും,ലെനിനും ഒപ്പം ധനുഷ്,ക്യാപ്റ്റന്‍ മില്ലര്‍ അപ്ഡേറ്റ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ