Asianet News MalayalamAsianet News Malayalam

'ഇലക്ഷന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ': മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി സുരേഷ് ഗോപി

മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ അടുത്തിടെ ഉപദേശിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

mammootty advice to suresh gopi about election gone viral vvk
Author
First Published Oct 26, 2023, 8:37 AM IST

കൊച്ചി: സിനിമയ്ക്ക് പുറത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് നടന്‍ സുരേഷ് ഗോപി. ഉടന്‍ ഇറങ്ങാനിരിക്കുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും സുരേഷ് ഗോപി തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്നുണ്ട്.മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ അടുത്തിടെ ഉപദേശിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

"മമ്മൂക്ക കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു. നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ.നീ രാജ്യസഭയിലായിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍‌ മതി. പക്ഷെ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടി പമ്പരം കറക്കുന്നത് പോലെ കറക്കും"- മമ്മൂട്ടിയുടെ ഉപദേശം സില്ലിമോങ്ക് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി വെളിപ്പെടുത്തി. 

തുടര്‍ന്ന് അതിന് താന്‍ നല്‍കിയ മറുപടിയും സുരേഷ് ഗോപി തുടര്‍ന്ന് പറയുന്നുണ്ട്. 'മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു, എന്നാല്‍ പിന്നെ എന്തെങ്കിവും ആവട്ടെ എന്ന് പറഞ്ഞ് പുള്ളി പിണങ്ങുകയും ചെയ്തു. പുള്ളി അതിന്‍റെ നല്ല വശമാണ് പറഞ്ഞത്'-സുരേഷ് ഗോപി പറഞ്ഞു. 

നേരത്തെ തൃശൂരിൽ ഇത്തവണ ജയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയിൽ ‘ഗരുഡൻ’ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം.

ഗരുഡൻ വിശേഷം ഇങ്ങനെ

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗൽ ത്രില്ലറായ 'ഗരുഡൻ' തീയറ്ററുകളിലേക്ക് എത്തുകയാണ്.
പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും 'ഗരുഡൻ' എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും വീഡിയോകളും നൽകുന്ന സൂചന. ഹിറ്റ്‌ ചിത്രമായ 'അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'.

ഭരത് ചന്ദ്രന്‍ ഐപിഎസ് വീണ്ടും എത്തുമോ?; വന്‍ സൂചന നല്‍കി ഷാജി കൈലാസ്.!

'രാവണ ദഹനത്തിന്' വന്ന് അമ്പെയ്യാന്‍ പരാജയപ്പെട്ട് കങ്കണ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ - വീഡിയോ
 

Follow Us:
Download App:
  • android
  • ios