Asianet News MalayalamAsianet News Malayalam

വരുന്നത് വിപ്ലവ ഗാനമോ?: അരിവാള്‍ ചുറ്റികയ്ക്കും,ലെനിനും ഒപ്പം ധനുഷ്,ക്യാപ്റ്റന്‍ മില്ലര്‍ അപ്ഡേറ്റ്

ചിത്രത്തിലെ ഗാനം ഉടന്‍ തന്നെ എത്തുമെന്നാണ് വിവരം. അതേ സമയം ഇത് സംബന്ധിച്ച ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിയ കൌതുകം ഉണര്‍ത്തുന്നുണ്ട്. 

dhanush captain miller update first song comming soon  vvk
Author
First Published Oct 25, 2023, 10:31 AM IST

ചെന്നൈ: ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലര്‍' എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിലെ ഗാനം ഉടന്‍ തന്നെ എത്തുമെന്നാണ് വിവരം. അതേ സമയം ഇത് സംബന്ധിച്ച ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിയ കൌതുകം ഉണര്‍ത്തുന്നുണ്ട്. റഷ്യന്‍ വിപ്ലവത്തിന്‍റെ നേതാവ് ലെനിന്‍റെ പടവും, അരിവാള്‍ ചുറ്റിക ചിഹ്നത്തിനും അടുത്ത് ഒരു ഉടുക്കുമായി ധനുഷ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഗീതം. ചിത്രത്തിലെ ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് സൂചന.

അതേ സമയം കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റൻ മില്ലര്‍' ചിത്രീകരിച്ചത് എന്നും ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. 

ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിച്ചുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എവിടെയാണ് ധനുഷ് ചിത്രം ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരൻ പുറത്തുവിട്ടിട്ടില്ല.

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്‍റെ തമിഴ് സംഭാഷണ രചയിതാവുമാണ്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. 

'ബുധനാഴ്ച പരീക്ഷ' ജയിക്കുമോ ദളപതിയും ലിയോയും? സിനിമ ലോകത്ത് ആകാംക്ഷ.!

ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: 'വനിത പൊലീസിനെ' അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!

Asianet News Live
 

Follow Us:
Download App:
  • android
  • ios