അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്, ജയിച്ചില്ലേലും മാറ്റമുണ്ടാവില്ല: ഭാ​ഗ്യ സുരേഷ്

Published : Jun 07, 2024, 09:35 AM ISTUpdated : Jun 07, 2024, 09:43 AM IST
അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്, ജയിച്ചില്ലേലും മാറ്റമുണ്ടാവില്ല: ഭാ​ഗ്യ സുരേഷ്

Synopsis

സുരേഷ്  ​ഗോപിയ്ക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ചും ഭാ​ഗ്യ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാ​ഗ്യ സുരേഷ്. വിജയത്തിൽ സന്തോഷമെന്നും അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ജയിച്ചില്ലേലും അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഭാ​ഗ്യ പറഞ്ഞു. അച്ഛനെതിരെ വിമർശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്‍റെ പണി ചെയ്യുമെന്നും ഭാ​ഗ്യ പറഞ്ഞു.  

"വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അത് ജയം ഉണ്ടായാലും ഇല്ലെങ്കിലും തുടരുമെന്ന് അച്ഛൻ തെളിയിച്ചതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒന്നും മാറ്റം ഉണ്ടാവില്ല. പഴയതുപോലെ തന്നെ അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്. അതൊക്കെ നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ", എന്നാണ് ഭാ​ഗ്യ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

മലയാളത്തിന്റെ സ്വന്തം ഭാവനായിക സലീമ വീണ്ടും; 'ഡിഎന്‍എ' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സുരേഷ്  ​ഗോപിയ്ക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ചും ഭാ​ഗ്യ പ്രതികരിച്ചു. "നിങ്ങളുടെ അച്ഛനെ ആരെങ്കിലും പറഞ്ഞാലും വിഷമം വരുമല്ലോ. ആൾക്കാർക്ക് പറയാനുള്ളത് പറയാം. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസിൽ എടുക്കേണ്ട ആവശ്യം ഉള്ളൂ. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും. നല്ലത് ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്ക് എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും. അച്ഛൻ അച്ഛന്റെ പണി ചെയ്യും", എന്നാണ് ഭാ​ഗ്യ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു