'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ?'; പരിഹസിച്ച് ഭാ​ഗ്യലക്ഷ്മി

Published : Dec 19, 2025, 11:27 AM ISTUpdated : Dec 19, 2025, 11:40 AM IST
Dubbing artist bhagyalakshmi

Synopsis

പരിഹാസ പോസ്റ്റുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. 

രിഹാസ പോസ്റ്റുമായി ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. എത്ര പണമിറക്കിയിട്ടും 'ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ' എന്ന് ഭാ​ഗ്യലക്ഷ്മി പരിഹസിച്ചു. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ് അവളുടെ പോരാട്ടമെന്നും എന്നും അവളോടൊപ്പമാണെന്നും ഭാ​ഗ്യലക്ഷ്മി കുറിച്ചു.

ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ ചുവടെ

ഭാവനയുടെ പുതിയ സിനിമയുടെ പോസ്റ്റർ ഇട്ടിട്ട് ഭാവനയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി റീച്ച് ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.

ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ.. അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്. എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.

ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്."അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട് "എന്ന് സ്വയം തിരിച്ചറിയുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിന്‍ പോളിയുടെ 'ഫാര്‍മ' ഇപ്പോള്‍ കാണാം; 7 ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
അനശ്വര രാജന്റെ ചാമ്പ്യൻ, ട്രെയിലര്‍