ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 09, 2021, 04:40 PM ISTUpdated : Oct 09, 2021, 05:16 PM IST
ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ജല്ലിക്കട്ടിന്റെ കന്നഡ മൊഴിമാറ്റ  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു ജല്ലിക്കെട്ട് (Jallikatu). ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pelliseri) ചിത്രമായ ജല്ലിക്കെട്ട് ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടു. ജല്ലിക്കെട്ട് എന്ന ലിജോ ചിത്രത്തിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപോഴും വന്നുകൊണ്ടിരിക്കുന്നു. ഇപോള്‍ ജെല്ലിക്കട്ട് എന്ന ചിത്രത്തിന്റെ
മൊഴിമാറ്റത്തിന്റെ  ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഭക്ഷകരു എന്ന പേരിലാണ് ചിത്രം കന്നഡയിലേക്ക് എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ഇന്ത്യയുടെ ഓസ്‍കാര്‍ എൻട്രിയായ ചിത്രമായിരുന്നു ജല്ലിക്കട്ട്. 2011 ന് ശേഷം മലയാളത്തില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്നത് ജല്ലിക്കട്ടിനാണ്. ലിജോയുടെ ജല്ലിക്കട്ട് എന്ന ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് ടൊറോന്റോ ചലച്ചിത്രോത്സവത്തിലായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ജല്ലിക്കട്ടിന് ലഭിച്ചത്.

ജല്ലിക്കട്ട് എന്ന മലയാള ചിത്രം നിര്‍മിച്ചത് ഒ തോമസ് പണിക്കര്‍ ആണ്.

ആന്റണി വര്‍ഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ തുടങ്ങിയവരാണ് ജല്ലിക്കട്ടില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2020ല്‍ ജെല്ലിക്കട്ട് എന്ന ചിത്രത്തിന്റെ സംവിധാനത്തിന്  ലിജോ പല്ലിശ്ശേരിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ