'ആരോട് നന്ദി പറയണമെന്ന് അറിയില്ല'; അച്ഛനെ ഓര്‍ത്ത് വിവാഹഫോട്ടോ പങ്കുവെച്ച് ഭാവന

By Web TeamFirst Published Apr 17, 2020, 12:58 PM IST
Highlights

അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയാണ് ഭാവന.
 

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന രംഗത്ത് എത്തിയതാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

വളരെ വൈകാരികമായ കുറിപ്പോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. ഇത്രയും സ്‍നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല എന്ന് ഭാവന പറയുന്നു. സത്യന്ധമായ സ്‍നേഹം നിങ്ങളിൽ നിന്നാണ് കണ്ടു, അതെന്റെ മനസിനെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയിലും ഞാൻ പൂർണ സന്തോഷവതിയാണ്. അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‍നേഹം ഒരിക്കലും മരിക്കില്ല. മിസ് യു അച്ഛായെന്ന് ഭാവന എഴുതുന്നു.ഫോട്ടോഗ്രാഫറായ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛൻ. പുഷ്‍പലതയാണ് അമ്മ. 2015ലാണ് ഭാവനയുടെ അച്ഛൻ മരിക്കുന്നത്.

click me!