Bheeshma Parvam : പ്രായം കൂടിവരികയല്ലേന്ന് ശിവൻകുട്ടി; തനിക്കോന്ന് മൈക്കിൾ; 'ഭീഷ്മപർവ്വം' ഡിലീറ്റഡ് സീൻ

Web Desk   | Asianet News
Published : Mar 15, 2022, 07:50 PM ISTUpdated : Mar 15, 2022, 07:57 PM IST
Bheeshma Parvam : പ്രായം കൂടിവരികയല്ലേന്ന് ശിവൻകുട്ടി; തനിക്കോന്ന് മൈക്കിൾ; 'ഭീഷ്മപർവ്വം' ഡിലീറ്റഡ് സീൻ

Synopsis

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നീടുമ്പോഴും നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രമാണ് ശിവൻകുട്ടി. മൈക്കിളിന്റെ വലംകൈ ആയ ശിവൻകുട്ടിയെ സ്ക്രീനിൽ എത്തിച്ചത് അബു സലീം ആയിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ശിവൻകുട്ടിയുടെ കുടുംബത്തെ കുറിച്ചാണ് സീനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്മസിന് കുടുംബത്തെ കൊണ്ടുവന്ന് കൊച്ചിയിൽ നിർത്താൻ മൈക്കിൾ പറയുന്നതും അതിന് ശിവൻകുട്ടി നൽകുന്ന മറുപടിയുമാണ് വീഡിയോയിൽ കാണാം. പ്രായം കൂടിവരികയല്ലേന്ന് ശിവൻകുട്ടി പറയുമ്പോൾ തനിക്കോ, താൻ ജിംനാസ്റ്റിക് അല്ലെയെന്നാണ് മൈക്കിൾ നൽകുന്ന മറുപടി. വീഡിയോ ഇതിനോടകം സമൂഹമാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു. 

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം 75കോടി ക്ലബ്ബിലും ചിത്രം ഇടംനേടിക്കഴിഞ്ഞു. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

Read Also: Bheeshma Parvam : 'ഭീഷ്‍മ പര്‍വ്വം' ക്രൈസ്‍തവ വിരുദ്ധമെന്ന് കെസിബിസി പ്രസിദ്ധീകരണം; 'കാവലി'നും വിമര്‍ശനം

ആദ്യ വാരാന്ത്യത്തില്‍ മിക്ക റിലീസിംഗ് സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകള്‍ ലഭിച്ച ചിത്രത്തിന് ഈ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ സിനിമാ പ്രേക്ഷകരുടെ ആദ്യ ചോയ്സ് റിലീസിന്‍റെ മൂന്നാം വാരത്തിലും ഭീഷ്‍മ പര്‍വ്വം (Bheeshma Parvam) ആണ്. സമാനമായ താരമൂല്യവും കാന്‍വാസിന്‍റെ വലുപ്പവുമുള്ള മറ്റൊരു ചിത്രം ഇല്ല എന്നതും ഭീഷ്‍മയ്ക്ക് ബോക്സ് ഓഫീസില്‍ ഗുണമാണ്. മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകലിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പൊതു വിലയിരുത്തല്‍. 

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും