'ഹിറ്റ് സംവിധായകനൊപ്പം കിടിലന്‍ പൊലീസ് വേഷം': പ്രഭാസ് ചിത്രത്തെക്കുറിച്ച് വന്‍ അപ്ഡേറ്റ്

Published : May 02, 2025, 12:48 PM IST
'ഹിറ്റ് സംവിധായകനൊപ്പം കിടിലന്‍ പൊലീസ് വേഷം': പ്രഭാസ് ചിത്രത്തെക്കുറിച്ച് വന്‍ അപ്ഡേറ്റ്

Synopsis

പാൻ ഇന്ത്യ താരം പ്രഭാസിന്റെയും സന്ദീപ് റെഡ്ഡി വംഗയുടെയും 'സ്പിരിറ്റ്'  പുതിയ അപ്ഡേറ്റ് പുറത്ത്. 

ഹൈദരാബാദ്: പാൻ ഇന്ത്യ താരം പ്രഭാസ് ഇപ്പോൾ രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ്. സ്പിരിറ്റ്, സലാർ 2, കൽക്കി 2, പ്രശാന്ത് വർമ്മയോടൊപ്പം ഒരു പ്രോജക്റ്റ് എന്നിവയും പ്രഭാസിന്‍റെ വരാന്‍ പോകുന്ന പ്രൊജക്ടുകളാണ്. ഒരു വര്‍ഷം താന്‍ കുറഞ്ഞത് ഒരു സിനിമ എങ്കിലും ചെയ്യും എന്നത് പ്രഭാസ് ആരാധകര്‍ക്ക് നല്‍കിയ ഉറപ്പാണ്. ബാഹുബലിക്ക് ശേഷം താരം അത് പാലിക്കുന്നുമുണ്ട്.

പ്രഭാസിന്‍റെ അടുത്ത ലൈനപ്പില്‍ ഏറ്റവും ആവേശകരമായ പ്രൊജക്ട് സ്പിരിറ്റ് ആണെന്നതിൽ സംശയമില്ല, കാരണം ഇത് പ്രഭാസും അനിമല്‍ പോലെ ഒരു ഹിറ്റ് ചെയ്ത സന്ദീപ് റെഡ്ഡി വംഗയും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രധാന്യം. ഒപ്പം തന്നെ ഇതൊരു പൊലീസ് കഥയായിരിക്കും എന്ന് നേരത്തെ തന്നെ സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തെ ചുറ്റിപ്പറ്റി ചില പ്രതിസന്ധികളുണ്ടെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പ്രഭാസിന്‍റെ തിരക്കേറിയ ഷെഡ്യൂള്‍ അടക്കം പലരും ഈ ചിത്രത്തിന്‍റെ പ്രശ്നമായി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് വലിയ അപ്ഡേറ്റാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ടി സീരിസിന്‍റെ ഭൂഷന്‍ കുമാര്‍ നല്‍കുന്നത്. 

ചിത്രം അടുത്ത 2-3 മാസത്തിനുള്ളിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഭൂഷൺ കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാല്‍ ചിത്രത്തിന്‍റെ ചില വിശദാംശങ്ങളും  അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗയുടെ മുന്‍ ഹിറ്റ് അനിമല്‍ നിര്‍മ്മിച്ചതും ടി സീരിസാണ്.  സ്പിരിറ്റിന്റെ റിലീസിന് ശേഷമേ അനിമലിന്‍റെ രണ്ടാം ഭാഗമായ അനിമൽ പാർക്ക് ആരംഭിക്കൂ എന്നും ഭൂഷൺ കുമാർ വ്യക്തമാക്കി.

സന്ദീപ് റെഡ്ഡി വംഗ ഇതിനകം തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ കാസ്റ്റിംഗ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ടി-സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറുകളിൽ സന്ദീപ് റെഡ്ഡി വംഗയും പ്രണയ് റെഡ്ഡി വംഗയും ചേർന്ന് സ്പിരിറ്റ് നിർമ്മിക്കുന്നു. ഹർഷവർധൻ രാമേശ്വർ ഗാനങ്ങൾ ഒരുക്കും.

ചിത്രത്തില്‍ ദക്ഷിണ കൊറിയന്‍ അഭിനേതാവ് ഡോണ്‍ ലീ വില്ലനായി എത്തും എന്നത് അടക്കം അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. എന്തായാലും ഒരു മാസ് മസാല വംഗ ചിത്രം ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ