ഒരു വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്;സ്ട്രീമിംഗ് ആരംഭിച്ചു

Published : May 31, 2025, 03:18 PM ISTUpdated : May 31, 2025, 10:07 PM IST
ഒരു വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്;സ്ട്രീമിംഗ് ആരംഭിച്ചു

Synopsis

കഴിഞ്ഞ ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ബിനോ അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ബിഗ് ബെന്‍ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അനു മോഹനും അതിഥി രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 

ഏറെക്കുറെ പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്  നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്. യുകെയിൽ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭർത്താവായ ജീൻ ആന്റണിയെ അനു മോഹൻ അവതരിപ്പിക്കുന്നു.  ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷ സാരം​ഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യു.കെയുടെ മനോഹാരിതയും ചിത്രത്തിൽ നന്നായി ദൃശ്യവത്കരിച്ചിട്ടുണ്ട്. യുകെ മലയാളിയായ സംവിധായകൻ ബിനോ അ​ഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായിച്ചു. പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് സിനിമയുടെ ചിത്രീകരണത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. 

‍ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്. എഡിറ്റർ റിനോ ജേക്കബ്, അസോസിയേറ്റ് പ്രൊഡ്യൂസർ കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട്, സംഘടനം റൺ രവി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിനയൻ കെ ജെ, പിആർഒ വാഴൂർ ജോസ്, പിആർ ആന്‍ഡ് മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്.  ഫ്രൈഡെ ടിക്കറ്റ്സ് ആണ്  ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ