'പേളിഷി'ന് ശേഷം ഒരു 'ബിഗ് ബോസ്' ദമ്പതിമാര്‍ കൂടി

By Web TeamFirst Published Dec 23, 2019, 9:52 PM IST
Highlights

പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും പിന്നാലെ 'ബിഗ് ബോസി'ല്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്കെത്തിക്കാനൊരുങ്ങി രണ്ട് മത്സരാര്‍ത്ഥികള്‍.

ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റെയും. റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' മത്സരാര്‍ത്ഥികളായിരുന്ന ഇരുവരുടെയും പ്രണയവും വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. പേളിക്കും ശ്രീനിഷിനും പിന്നാലെ 'ബിഗ് ബോസി'ല്‍ മൊട്ടിട്ട  പ്രണയം വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണ് മറ്റു രണ്ട് മത്സരാര്‍ത്ഥികള്‍.

കന്നഡ 'ബിഗ് ബോസ്' മത്സരാർത്ഥികൾ ആയിരുന്ന നിവേദിത ഗൗഡയും ചന്ദൻ ഷെട്ടിയുമാണ് ജീവിതത്തിലും ഒന്നിക്കാൻ തയ്യാറെടുക്കുന്നത്. സംഗീത സംവിധായകനാണ് ചന്ദൻ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിവേദിത. ബിഗ് ബോസിൽ എത്തിയ ശേഷമാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. ഇപ്പോള്‍ വിവാഹത്തില്‍ വരെ എത്തി നില്‍ക്കുകയാണ്. ഇതിനിടെ ചന്ദൻ പൊതുവേദിയിൽ വച്ച് നിവേദിതയെ പ്രൊപ്പോസ് ചെയ്തത് വിവാദമായിരുന്നു. ഒക്ടോബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വിവാഹം എങ്ങനെ നടത്തണമെന്ന് പ്ലാന്‍ ചെയ്യുകയാണെന്നുമാണ് നിവേദിത പറയുന്നത്. 'എന്ത് തന്നെയായാലും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കല്യാണം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് മനസ്സില്‍ മനോഹരമായ ഒരു സ്വപ്നമുണ്ട്. അത് കഴിയുന്നത്ര ഭംഗിയാക്കും'- വിവാഹത്തെക്കുറിച്ച് നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.
 

click me!