ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'സീൻ'. സൂര്യ, നസ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ആക്ഷൻ കോമഡി ചിത്രം നവംബർ ആറിന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും.
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സൂര്യ- ജിത്തു മാധവൻ ചിത്രമാണ് സീൻ. മലയാളി താരം നസ്രിയ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തോക്കുമായി മാസ് ലുക്കിൽ നിൽക്കുന്ന സൂര്യയാണ് പോസ്റ്ററിൽ ഉള്ളത്. സീൻ കേരളത്തിൽ എത്തിക്കുക ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ്.
കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. നസ്ലിനും ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റർടൈനര്‍ ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്.
വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് സീൻ. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി.



