'900 കല്ല്യാണ പന്തലുകള്‍ റെഡി' : 'ഗുരുവായൂര്‍ അമ്പലനടയില്‍' വന്‍ റിലീസ്

Published : May 16, 2024, 08:21 AM ISTUpdated : May 16, 2024, 11:36 AM IST
'900 കല്ല്യാണ പന്തലുകള്‍ റെഡി' : 'ഗുരുവായൂര്‍ അമ്പലനടയില്‍' വന്‍ റിലീസ്

Synopsis

അതേ സമയം ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായുള്ള കഴിഞ്ഞ ദിവസം ഒരു ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം ഇന്ന്( മെയ് 16ന്) റിലീസാകുകയാണ്. വലിയ താര നിരയുമായി എത്തുന്ന ഈ കോമഡി ഫാമിലി ചിത്രം 900 കേന്ദ്രങ്ങളിലാണ് ലോകത്തെമ്പാടും റിലീസ് ചെയ്യുന്നത്. '900 കല്ല്യാണ പന്തലുകള്‍ റെഡി' എന്ന പോസ്റ്ററാണ് ഇതിനോട് അനുബന്ധിച്ച് അണിയറക്കാര്‍ പങ്കുവച്ചത്. 

അതേ സമയം ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായുള്ള കഴിഞ്ഞ ദിവസം ഒരു ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഈ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം കോമഡി ഫാമിലി ഡ്രാമയാണ് എന്ന് ഉറപ്പിക്കുന്നതാണ് ടീസര്‍. 

കഴിഞ്ഞ ദിവസം ചിത്രത്തിലെ 'കെ ഫോർ കല്യാണം' എന്ന ഗാനം പുറത്തുവിട്ടിരുന്നു. കല്യാണപ്പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മെയ് 16 ന്  "ഗുരുവായൂരമ്പല നടയില്‍" പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. 

കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ഗാനവും തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.

എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം- അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ- അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌- ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി.

'സച്ചിവ് ജി'ക്ക് പുതിയ വെല്ലുവിളികള്‍: പഞ്ചായത്ത് 3 ട്രെയിലര്‍ പുറത്തിറങ്ങി

റിലീസിന് മണിക്കൂറുകള്‍ മാത്രം 'തീപ്പൊരി' സര്‍പ്രൈസ് നല്‍കി 'ഗുരുവായൂരമ്പല നടയില്‍'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നെഞ്ചുപൊട്ടി വിജയ് ആരാധകർ, ദളപതിക്ക് കടുത്ത തിരിച്ചടി; അവസാന സിനിമയെന്ന് പ്രഖ്യാപിച്ച ജനനായകൻ റിലീസ് മുടങ്ങി, സ്ഥിരീകരിച്ച് നിർമാതാക്കൾ
റിലീസ് സാധ്യത മങ്ങുന്നു, വിധി നാളെയുമില്ല; ജനനായകൻ വെള്ളിയാഴ്ച എത്തില്ല ?