സബ്സ്ക്രിപ്ഷൻ കൊണ്ടാണോ കാർ വാങ്ങിയതെന്ന് ചോദിക്കുന്നവരോട്'; മറുപടിയുമായി ആദില

Published : Jun 15, 2026, 11:39 AM IST
Adila

Synopsis

ഒരു സ്ത്രീ സ്വന്തം ശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നു എന്ന് വിശ്വസിക്കാൻ ചിലർക്ക് എത്ര എളുപ്പമാണ്- ആദില ചോദിക്കുന്നു.

ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ്ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇരുവരും സ്വന്തമായി ഒരു കാർ വാങ്ങിയതും അടുത്തിടെയാണ്. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയ ശേഷമുളള പണം ഉപയോഗിച്ചാണോ കാർ എടുത്തത് എന്നതടക്കമുളള ചോദ്യങ്ങൾ ചിലർ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദില.

''കാർ വാങ്ങിയപ്പോൾ ഒരുപാടു പേർക്ക് സന്തോഷമായിരുന്നു. പക്ഷേ ചിലർക്ക് കൂടുതൽ കൗതുകം മറ്റൊരു കാര്യത്തിലായിരുന്നു, ഇത്രയും പണം എവിടെ നിന്ന് കിട്ടി? എന്ന്. ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനുകൾ തുടങ്ങിയ ശേഷമാണോ ഈ കാർ വാങ്ങിയതെന്ന് ഒരാൾ എന്നോട് ചോദിക്കുക പോലുമുണ്ടായി. സത്യം പറഞ്ഞാൽ, ചില മനുഷ്യർ ഇപ്പോഴും സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചോദ്യം. ഒരു സ്ത്രീ എന്തെങ്കിലും ഒരു നേട്ടം കൈവരിക്കുമ്പോൾ ആളുകൾ ആദ്യം ചിന്തിക്കുക അവളുടെ കഠിനാധ്വാനത്തെക്കുറിച്ചല്ല. പകരം കുറുക്കുവഴികളെക്കുറിച്ചാണ്. അവർ അതിന് പിന്നിലെ രഹസ്യക്കഥകൾക്കായി പരതും. അവരുടെ സ്വന്തം മുൻവിധികൾക്ക് അനുസരിച്ചുള്ള വിശദീകരണങ്ങൾ അവർ കണ്ടെത്താൻ ശ്രമിക്കും.

ഒരു സ്ത്രീ സ്വന്തം ശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നു എന്ന് വിശ്വസിക്കാൻ ചിലർക്ക് എത്ര എളുപ്പമാണ്. അവൾ സ്വന്തം കഴിവ് കൊണ്ടോ, ജോലി കൊണ്ടോ, സർഗ്ഗാത്മകത കൊണ്ടോ, ബിസിനസ്സ് കൊണ്ടോ അല്ലെങ്കിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടോ ആണ് അത് നേടിയതെന്ന് ചിന്തിക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ ഐടി മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. വർഷങ്ങളായി കണ്ടന്റുകൾ ഉണ്ടാക്കുന്നു. എന്തെങ്കിലും പുതിയത് കണ്ടെത്താനും, പഠിക്കാനും, പരാജയപ്പെടുമ്പോൾ വീണ്ടും ശ്രമിക്കാനും, സ്വയം മെച്ചപ്പെടാനും, പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങാനുമൊക്കെയായി എത്രയോ മണിക്കൂറുകളാണ് മാറ്റിവെച്ചിട്ടുള്ളത്. നൂറയും ഞാനും ഒരുമിച്ച് മനോഹരമായ ഒരു ജീവിതമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. പക്ഷേ ഞങ്ങളുടെ നേട്ടങ്ങൾ യാദൃശ്ചികമായി ഉണ്ടായതല്ല. അതെല്ലാം ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്'', ആദില വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് - സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി, വീഡിയോ കോൺഫറൻസ് ആവശ്യം തള്ളി
“റെയ്സ് ഓഫ് നാഗ”; രൂപേഷ് പീതാംബരൻ ചിത്രം ഭാസ്കരഭരണത്തിലെ ആദ്യ ഗാനം പുറത്ത്!