
ബിഗ് ബോസ് സീസൺ നാലിൽ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത താരമാണ് ശാലിനി. ഒരു സാധാരണ നാട്ടിൻ പുറത്തുകാരിയുടെ എല്ലാ നിഷ്‍കളങ്കതയും നിറഞ്ഞു നിന്ന ശാലിനിയെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഫൈനൽ ദിവസങ്ങൾ വരെ ബിഗ് ബോസ് വീട്ടിൽ നിൽക്കും എന്ന് പ്രേക്ഷകർ കരുതിയ ശാലിനി തീർത്തും അപ്രതീക്ഷിതമായി തുടക്ക ആഴ്‍ചയില്‍ തന്നെ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് കഴിഞ്ഞ് നാളുകള്‍ ഏറെക്കഴിഞ്ഞ് ഒരു പ്രേക്ഷക പിന്തുണയായി എത്തിയപ്പോള്‍ ശാലിനി എഴുതിയ കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിലേക്ക് എത്തുന്നതും, പിന്നീട് മികവ് പുലർത്താമായിരുന്ന പല ഗെയിമുകൾക്കും മുന്നേ പുറത്താക്കേണ്ടി വന്നതിനെക്കുറിച്ചും വൈകാരികമായാണ് കുറിപ്പിൽ ശാലിനി പ്രതികരിക്കുന്നത്. ചില സ്വാർത്ഥ താല്‍പര്യങ്ങളുടെയും വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച ബുദ്ധിശൂന്യതയുടെയും ഫലമാണ് നഷ്‍ടമായ അവസരമെന്ന് ശാലിനി പറയുന്നു. അതോടൊപ്പം തന്നെ പുറത്ത് കാണിക്കാത്ത ഒരു വീഡിയോ ക്ലിപ്പിന് അത്രയേ പ്രസക്തി ഉണ്ടായിരുന്നുള്ളുവെന്നാണ് ശാലിനി പറയുന്നത്. തന്നെ പിന്തുണച്ച സ്‍ത്രീയോട് ഒരുപാട് വൈകിപ്പോയല്ലോ എന്ന് പറഞ്ഞാണ് ശാലിനി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'അങ്ങനെ പ്രസക്തി ഇല്ലാത്തവർ ഇങ്ങനെയൊക്കെ ജീവിച്ചു പോവും. ഇത് ഇതോടു കൂടി അവസാനിക്കട്ടെ.. ഇതിന് ആവശ്യമെങ്കിൽ മാത്രമേ ഇനിയും വിശദീകരണവുമായി വരുന്നുള്ളു.. അല്ല എങ്കിൽ ഇത് ഇതോടു കൂടി കഴിയട്ടെ!! എന്തായാലും പറയാൻ ഒരുപാടുണ്ടായിരുന്നു വൈകിയാണെങ്കിലും ചിലരെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം' എന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു ബിഗ് ബോസ് പ്രേക്ഷക ശാലിനയെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താരം ഇപ്പോള്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
തിരിച്ചു വരണം എന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചുവെങ്കിലും ശാലിനിയുടെ രണ്ടാം വരവ് സാധ്യമായിരുന്നില്ല. ശാലിനിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ബിഗ്ബോസ് ആരാധകർക്കിടയിൽ നടന്നിട്ടുണ്ട്. ബിഗ് ബോസാണ് ജീവിതത്തിലേക്ക് ഒരു വെളിച്ചം നല്‍കിയതെന്ന് ശാലിനി പറഞ്ഞിരുന്നു. അതിലൂടെ മൂന്നോട്ട് ഒരു പാത തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശാലിനി നേരത്തെ പ്രതികരിച്ചിരുന്നു.
Read More: 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ