
ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥിയായിരുന്ന ഷിജു പ്രേക്ഷകരുടെ പ്രിയങ്കരനാണ്. തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഷിജു പ്രധാന വേഷത്തില്‍ എത്തിയതിനാല്‍ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചിതനായിരുന്നു.. ഷിജു ഹിറ്റ് സീരിയിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഷിജു നായകനാകുന്ന പുതിയ ഒരു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
'ആഗസ്റ്റ് 27' എന്ന ചിത്രത്തിലാണ് ഷിജു നായകനാകുന്നത്. ഓഗസ്റ്റ് 18നാണ് ചിത്രത്തിന്റെ റിലീസ്. ഡോ. അജിത് രവി പെഗാസസാണ് സംവിധാനം നിര്‍വഹിക്കുന്നത്. കുമ്പളത്ത് പദ്‍മകുമാറാണ് കഥയും തിരക്കഥയും.
ഷിജു അബ്‌ദുൾ റഷീദിനൊപ്പം ജസീല, റിഷാദ്, സുഷ്‍മിത ഗോപിനാഥ്, എം ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തി അലൻ, അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം എന്നിവരുടെ വരികൾക്ക് അഖിൽ വിജയ്, സാം ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജ്. കല ഗ്ലാട്ടൻ പീറ്റർ, കളറിസ്റ്റ് മഹാദേവൻ മേക്കപ്പ് സൈജു, എഡിറ്റിങ് ജയചന്ദ്ര കൃഷ്‌ണ, വസ്ത്രാലങ്കാരം റസാഖ് തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, സൗണ്ട് ഇഫക്ട്സ് രാജ് മാർത്താണ്ഡം, സ്റ്റിൽസ് ജിനീഷ്, ഡിസൈൻ ഷിബു പത്തുർ(പെഗാസസ്), പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.
'ഇഷ്‍ടമാണ് നൂറുവട്ടം' എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ചിത്രത്തിലെ നായകൻ ആയിരുന്നു ഷിജു. പിന്നീട് 'കാലചക്രം', 'സിദ്ധാർത്ഥ', 'വാചാലം', 'പോളിടെക്നിക്', 'ഡോൾഫിൻ ബാർ', 'കസിൻസ്', 'പുള്ളിപ്പുലികളും ആട്ടിൻകുട്ടി'യും തുടങ്ങി ധാരാളം മലയാള സിനിമകളുടെ ഭാഗമായി. 1996ൽ 'മഹാപ്രഭു' എന്ന തമിഴ് ചിത്രത്തിലെ വില്ലൻവേഷം കരിയറിൽ മികച്ച അവസരങ്ങളിലേക്ക് ഷിജു എ ആറിനെ എത്തിക്കുകയും ഒരിടവേള കഴിഞ്ഞ് സീരിയലിലും പ്രധാന വേഷങ്ങള്‍ തേടിയെത്തുകയും ചെയ്‍തു.
Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക