
ബിഗ് ബോസ് മലയാളം സീസണ്‍ 6ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥാകൃത്താകുന്നു. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ തിരുവനന്തപുരം ഹെതർ കാൾസർ ടവറിൽ വച്ച് നടന്നു. സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൊന്നായ്യൻ സെൽവം നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസയാണ്. നിരവധി തമിഴ് സിനിമകൾ നിർമ്മിച്ചിട്ടുള്ള സെൽറിൻ പ്രൊഡക്ഷൻ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് അഭിഷേക് ശ്രീ കുമാറിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ധ്രുവ്, അനീഷ്, ശ്രുതി ജയൻ, നൈറ, അർച്ചന വിവേക് തുടങ്ങിയവരാണ്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
പ്രൊജക്റ്റ് ഡിസൈനർ : ഷിജിൽ സിൽവസ്റ്റർ, പ്രൊജക്റ്റ് കോർഡിനേറ്റർ പ്രശോഭ് വിജയൻ, എഡിറ്റർ : ഷെറിൽ, സ്റ്റണ്ട്: ജാക്കി ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ,ആർട്ട് ഡയറക്ടർ: അനീഷ് കൊല്ലം, മേക്കപ്പ് : അനിൽ നേമം, വസ്ത്രലങ്കാരം: ആര്യ ജി രാജ്. ഡിജിറ്റൽ മാർക്കറ്റിംഗ് : യെല്ലോ ടൂത്ത്. പിആർഒ ഐശ്വര്യ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ