ഒടുവിൽ അവർ ഒന്നിക്കുന്നു; വിവാഹത്തിനൊരുങ്ങി റോബിനും ആരതിയും, ആശംസാപ്രവാഹം

Published : Feb 17, 2024, 04:33 PM ISTUpdated : Feb 17, 2024, 04:39 PM IST
ഒടുവിൽ അവർ ഒന്നിക്കുന്നു; വിവാഹത്തിനൊരുങ്ങി റോബിനും ആരതിയും, ആശംസാപ്രവാഹം

Synopsis

നിരവധി പേരാണ് ആരതിക്കും റോബിനും ആശംസകളുമായി രം​ഗത്ത് എത്തിയത്.

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ എത്തി ആദ്യം മുതൽ ജന ശ്രദ്ധനേടിയ റോബിന് വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഏവരും സീസണിലെ വിജയി ആകുമെന്ന് വിധിയെഴുതിയെങ്കിലും സഹമത്സരാർത്ഥിയെ മർദ്ദിച്ചെന്ന ആരോപണത്താൽ പുറത്തുപോകേണ്ടി വന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റർവ്യു എടുക്കാൻ എത്തിയ ആരതി പൊടിയുമായി റോബിൻ പ്രണയത്തിൽ ആകുക ആയിരുന്നു. ഒടുവിൽ ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. ഇപ്പോഴിതാ ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇരുവരും ഒന്നിക്കാൻ പോകുകയാണ്. 

തങ്ങൾ ഒന്നിക്കാൻ പോകുകയാണ് റോബിനും ആരതി പൊടിയും അറിയിച്ചു. വിവാഹ തിയതി പുറത്തുവിട്ടാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ജൂൺ 26നാണ് ആരതി പൊടി, റോബിൻ രാധാകൃഷണൻ വിവാഹം നടക്കാൻ പോകുന്നത്. "ഞങ്ങളുടെ വിവാഹ തിയതി നിങ്ങളോട് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 26/06/2024 (ബുധനാഴ്ച) ആണ് ആ തിയതി. എല്ലാവരുടെയും അനുഗ്രഹം ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണം. എല്ലാവരോടും ഒരുപാട് നന്ദി", എന്നാണ് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

പ്രേക്ഷകര്‍ നെഞ്ചേറ്റിയ പ്രിയതാരം, 19മത്തെ വയസില്‍ സുഹാനിയുടെ മരണം, ഞെട്ടി ബോളിവുഡ്

പിന്നാലെ നിരവധി പേരാണ് ആരതിക്കും റോബിനും ആശംസകളുമായി രം​ഗത്ത് എത്തിയത്. ഞങ്ങള്‍ കാത്തിരുന്ന വിവാഹം വന്നെത്തിയെന്നാണ് റോബിന്‍ ആരാധകര്‍ കുറിക്കുന്നത്. ഒപ്പം ഇരുവരും ആശംകളും അവര്‍ നേരുന്നുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തിന്റെ വീഡിയോകളും  ഫോട്ടോകളും വൈറൽ ആയിരുന്നു. ആ സമയത്ത് വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റോബിൻ അറിയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങൾ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ