
ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
"എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം!! വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്.. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളില്‍ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്.. ദിലീപേട്ടൻ!! ഞാൻ വിവാഹിതയായിരിക്കുന്നു.. സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..", ചിത്രത്തിനൊപ്പം ശാലിനി നായര്‍ കുറിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥി ആയിരുന്നു ശാലിനി നായര്‍. സീസണിലെ രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ശാലിനി ബിഗ് ബോസില്‍ നിന്ന് പുറത്തായത്. തന്‍റെ യുട്യൂബ് ചാനലിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്‍റെ വിശദമായ അവലോകനങ്ങളും ശാലിനി നടത്തിയിരുന്നു. വിനോദ സഞ്ചാര വകുപ്പ് നടത്തിയ ഓണാഘോഷ പരിപാടിയായ ഓണവില്ലിന്‍റെ ഭാഗമായി നടന്ന ജാസി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റില്‍ അവതാരകയായി ശാലിനി എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ് ശാലിനി.
ALSO READ : മാറ്റത്തിന്‍റെ വഴിയിലെ ജയറാമിനെ അവതരിപ്പിക്കാന്‍ മഹേഷ് ബാബു; പ്രഖ്യാപനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ