ബിഗ് ബോസ് താരം പവന്‍ ജിനോ തോമസ് നായകന്‍; 'മോര്‍ഗ്' മോഷന്‍ പോസ്റ്റര്‍

Published : Sep 12, 2021, 03:40 PM IST
ബിഗ് ബോസ് താരം പവന്‍ ജിനോ തോമസ് നായകന്‍; 'മോര്‍ഗ്' മോഷന്‍ പോസ്റ്റര്‍

Synopsis

നവാഗതരായ മഹേഷ്- സുകേഷ് ആണ് രചനയും സംവിധാനവും

ബിഗ് ബോസ് മലയാളം സീസണ്‍ 2ലൂടെ ഏറെ ആരാധകരെ നേടിയ മത്സരാര്‍ഥിയായിരുന്നു മോഡലിംഗ് രംഗത്തുനിന്നെത്തിയ പവന്‍ ജിനോ തോമസ്. ഇപ്പോഴിതാ ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് പവന്‍. പവന്‍ നായകനാവുന്ന ആദ്യചിത്രം 'മോര്‍ഗി'ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

എ വേൾഡ് അപ്പാർട്ട് സിനിമാസിന്‍റെ ബാനറിൽ സന്ദീപ് ശ്രീധരൻ, ശ്രീരേഖ  എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നവാഗതരായ മഹേഷ്- സുകേഷ് ആണ് രചനയും സംവിധാനവും. പവൻ ജിനോ തോമസിനൊപ്പം ഷാരിഖ് മുഹമ്മദ്, ആരതി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി കെ ബൈജു, രവിശങ്കർ, ദീപു എസ് സുദേ, കണ്ണൻ നായർ, അക്ഷര, ലിന്‍റോ, വിഷ്ണു പ്രിയൻ, അംബു, അജേഷ് നാരായണൻ, മുകേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം കിരൺ മാറനല്ലൂര്‍, ഷൈൻ  തിരുമല. ജോ പോളിന്‍റെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു. ആലാപനം കിരൺ സുധിർ, എഡിറ്റിംഗ് രാഹുൽ രാജ്. പ്രൊഡക്ഷൻ കൺട്രോളർ ഹരി  വെഞ്ഞാറമൂട്, കലാസംവിധാനം സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ് സമ്പത്ത് സനിൽ, പരസ്യകല ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ വിനീത് കൊയിലാണ്ടി, ആക്ഷൻ അഷറഫ് ഗുരുക്കള്‍, കൊറിയോഗ്രഫി അരുൺ നന്ദകുമാർ, സൗണ്ട് വി ജി രാജൻ, പ്രൊജക്ട് ഡിസൈനർ റാംബോ അനൂപ്, വാർത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി