
ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം പുതിയ വീക്ക്ലി ടാസ്‍ക് തുടങ്ങിയിരുന്നു. ആരോഗ്യ രംഗം എന്ന ടാസ്‍കായിരുന്നു ഇന്നലെ തുടങ്ങിയത്. ശരീര ഭാരം വര്‍ദ്ധിപ്പിക്കേണ്ടവരും കുറയ്‍ക്കേണ്ടവരും എന്നിങ്ങനെ ടീമുകളായി തിരിഞ്ഞാണ് ടാസ്‍ക്. ടാസ്‍കില്‍ ബ്ലസ്‍ലി ചെയ്‍തത് നിയമലംഘനം അല്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കുന്ന പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് (Bigg Boss).
മത്സരാര്‍ഥികള്‍ എല്ലാം ആദ്യം അവരവരുടെ ഭാരം നോക്കി. ശരീര ഭാരം കൂട്ടേണ്ട ഒരു ടീമും കുറയ്ക്കേണ്ടവർ വേറൊരു ടീമുമായി തിരിയുകയും ചെയ്‍തു. പ്രത്യേക ഭക്ഷണ ക്രമങ്ങളും വ്യായമവുമായിരുന്നു മത്സരാര്‍ഥികള്‍ ചെയ്യേണ്ടിയിരുന്നു. രസകരമായ ഒരു തീറ്റ മത്സരവും ടാസ്‍കിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളിൽ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ടാസ്ക്കിന്റെ ലക്ഷം. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാരം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്‍ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.
ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബിഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്‍മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീൻ അറക്കലിന്റെ ടീമിന്റെ പേര് ഫയർ എന്നും ജാസ്‍മിന്റെ ടീമിന്റെ പേര് ദ ഗെയ്നേഴ്‍സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്‍ക് ചെയ്‍തത്. ടാസ്‍ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബിഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് സുഭിക്ഷിതമായ ഭക്ഷണം ബിഗ് ബോസ് ഒരുക്കിയിരുന്നു.
Read More : ബിഗ് ബോസിൽ തീറ്റമത്സരം; ഒപ്പം റൂൾസ് വൈലേഷനും; വീക്കിലി ടാസ്‍ക് എന്താകും?
ടാസ്‍കിന്റെ ഇടവേളയില്‍ ഒരു ആപ്പിള്‍ ബ്ലസ്‍ലി കഴിച്ചത് വാക്ക് തര്‍ക്കത്തിനിടയാക്കി. ബിഗ് ബോസ് പറയുന്ന പ്രകാരം മാത്രമേ ഭക്ഷണം കഴിക്കാവൂയെന്ന് ധന്യ വ്യക്തമാക്കി. എന്നാല്‍ ബ്ലസ്‍ലി ചെയ്‍തത് തെറ്റല്ലെന്ന് ബിഗ് ബോസ് പറയുന്നതാണ് ഇന്ന് പുറത്തുവിട്ട പ്രൊമൊയില്‍ കാണുന്നത്. നിങ്ങള്‍ ആപ്പിള്‍ കഴിച്ചത് നിയമലംഘനമല്ല. ഈ ആപ്പിള്‍ നിങ്ങള്‍ക്ക് ഉള്ളതാണ്. ആപ്പിള്‍ കഴിച്ചുകൊണ്ട് എല്ലാവരുടെയും മുന്നിലേക്ക് ചെല്ലുക എന്നും ബിഗ് ബോസ് ബ്ലസ്‍ലിയോട് പറഞ്ഞു. നമുക്ക് എത്ര വേണേലും കഴിക്കാം എന്ന് പറയുന്ന ബ്ലസ്‍ലിയെയും പ്രൊമൊയില്‍ കാണാം,. തന്നിരിക്കുന്ന ഡയറ്റ് പ്രകാരമാണ് ഫുഡ് കൊടുക്കുന്നതെന്ന് ധന്യ പറയുന്നു.. അതല്ലാതെ എന്തെങ്കിലും അവര്‍ക്ക് കൊടുക്കാൻ പറ്റുമെങ്കില്‍ തന്നെ കൂടി അറിയിക്കുക ബിഗ് ബോസ് എന്നും ധന്യ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ