അടവ് മാറ്റി ജിന്‍റോ ; ഗബ്രി, അര്‍ജുന്‍,അപ്സര ടീമിന്‍റെ പവര്‍ തെറിച്ചു; ടണല്‍ 'നയതന്ത്രം' വിജയം.!

Published : Apr 11, 2024, 10:33 PM IST
 അടവ് മാറ്റി ജിന്‍റോ ; ഗബ്രി, അര്‍ജുന്‍,അപ്സര ടീമിന്‍റെ പവര്‍ തെറിച്ചു; ടണല്‍ 'നയതന്ത്രം' വിജയം.!

Synopsis

ആദ്യം ടണല്‍ ടീം വീട്ടില്‍ ഈ ആഴ്ചയില്‍ നടന്ന ടാസ്കുകളില്‍ കൂടുതല്‍ പോയന്‍റ് എടുത്ത് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവരാണ് പവര്‍ ടീമിനോട് കമ്പവലി നടത്തേണ്ടത് എന്ന് ബിഗ് ബോസ് പറഞ്ഞു.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ഏറ്റവും വലിയ പ്രത്യേകത പവര്‍ ടീം ആണ്. വീട്ടില്‍ സര്‍വ്വാധിപത്യമുള്ള ഈ ടീമിലേക്ക് ആര് വരണം എന്നതാണ് ഒരോ ആഴ്ചയിലേയും ബിഗ് ബോസ് വീട്ടിലെ പ്രധാന ടാസ്ക്. ഇത്തരത്തില്‍ വ്യാഴാഴ്ചത്തെ എപ്പിസോഡില്‍ നടന്ന ജിന്‍റോയുടെ നിര്‍ണ്ണായക ചുവടുമാറ്റത്തിന്‍റെ ആനുകൂല്യത്തില്‍ ജാന്‍മോണി, ശരണ്യ, അഭിഷേക് എസ്, പൂജ, ഋഷി എന്നിവര്‍ അടങ്ങിയ ടണല്‍ ടീം അടുത്താഴ്ചത്തെ പവര്‍ ടീം ആകുകയാണ്.

ആദ്യം ടണല്‍ ടീം വീട്ടില്‍ ഈ ആഴ്ചയില്‍ നടന്ന ടാസ്കുകളില്‍ കൂടുതല്‍ പോയന്‍റ് എടുത്ത് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവരാണ് പവര്‍ ടീമിനോട് കമ്പവലി നടത്തേണ്ടത് എന്ന് ബിഗ് ബോസ് പറഞ്ഞു. എന്നാല്‍ മറ്റുടീമുകളുമായി ചര്‍ച്ചകള്‍ നടത്തി അവരെ തങ്ങളുടെ ടീമില്‍ എടുക്കാം എന്ന് ബിഗ് ബോസ് പറഞ്ഞു. 

സിബിന്‍റെ നെസ്റ്റ് ടീം പിന്തുണയ്ക്ക് വേണ്ടി ആദ്യമേ വ്യക്തമായ നിര്‍ദേശങ്ങള്‍ പവര്‍ ടീമിനും, ടണലിനും മുന്നില്‍ വച്ചു. ടണല്‍ അത് അംഗീകരിച്ചപ്പോള്‍. ടീം പവര്‍ അത് അംഗീകരിച്ചില്ല. ഇതോടെ നെസ്റ്റ് ടീമിന്‍റെ പിന്തുണ ടണലിനായി. എന്നാല്‍ ജിന്‍റോ ഉള്‍പ്പെടുന്ന ടീമിന്‍റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. ജിന്‍റോയ്ക്ക് എതിര്‍ അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ സായി ടീമിനെ നിലവിലെ പവര്‍ ടീമിനൊപ്പം എന്ന് അനുനയിപ്പിച്ചു.

ഒടുക്കം പിന്തുണ അറിയിക്കേണ്ട സമയമായി എന്ന് ബിഗ് ബോസ് പറഞ്ഞതോടെയാണ് കളി മാറിയത്. വ്യക്തിപരമായി ആര്‍ക്കും പിന്തുണ നല്‍കാം എന്ന് പറഞ്ഞതോടെ ജിന്‍റോ ടണലിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മൂന്ന് റൌണ്ട് കമ്പവലിയില്‍ ഏകപക്ഷീയമായ രണ്ട് റൌണ്ട് വിജയിച്ച് ടണ്‍ല്‍ ടീം അടുത്തവാരത്തിലെ പവര്‍ ടീമായി.

അതേ സമയം തങ്ങളുടെ ഭാഗത്ത് ആളുകുറഞ്ഞതും ജിന്‍റോയുടെ മറുകണ്ടം ചാട്ടവുമാണ് തോല്‍വിക്ക് കാരണമെന്ന് ഗബ്രി, അര്‍ജുന്‍,അപ്സര ടീം പവര്‍ റൂമിലിരുന്ന് വിലയിരുത്തുന്നത് കാണാമായിരുന്നു.

'എന്നെ കാണുന്നതേ എല്ലാവർക്കും അസ്വസ്ഥതയാ..'; വിങ്ങലോടെ ജാസ്മിൻ, വലയെറിഞ്ഞ് തുടങ്ങി സിബിൻ

അടുത്തത് കടുത്ത നടപടിയാണ്: സീക്രട്ട് ഏജന്‍റ് സായിക്ക് അവസാന താക്കീത് നല്‍കി ബിഗ് ബോസ്
 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍