ബിഗ് ബോസില്‍ എത്തിയ വൈല്‍ഡ് കാര്‍ഡുകാരില്‍ ചിലര്‍ ഒഴികെ മറ്റെല്ലാവരും മറ്റുള്ളവര്‍ക്ക് എതിരെ വല എറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മോണിം​ഗ് ആക്ടിവിറ്റികൾ നടക്കാറുണ്ട്. അത്തരത്തിൽ ഇന്നും ഉണ്ടായിരുന്നു. യാത്ര പോകുമ്പോൾ ബി​ഗ് ബോസിൽ നിന്നും ആരെ കൊണ്ടുപോകും എന്ന് ഓരോ മത്സരാർത്ഥികളും പറയണം എന്നതാണ് ടാസ്ക്. ഇതിനിടയിൽ സിബിൻ ഋഷിയെ കൊണ്ടുപോകുമെന്നും അത് ജുവനൈൽ ഹോമിലേക്ക് ആകുമെന്നും പറയുന്നുണ്ട്. ഇതാണ് തർക്കത്തിന് വഴിവച്ചത്.

ഇക്കാര്യത്തിൽ ക്ലാരിറ്റി ആവശ്യപ്പെട്ട് ഋഷി സംസാരിച്ചത് വലിയ തർക്കത്തിനായിരുന്നു തിരി കൊളുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സത്യാവസ്ഥ എന്താണ് എന്നും സിബിന്റെ തെറ്റ് എന്താണെന്നും പറയാൻ ആയിരുന്നു ജാസ്മിൻ വന്നത്. അബന്ധത്തിൽ വന്നവരാകും ജുവനൈലിൽ ഉള്ളതെന്ന തരത്തിൽ ജാസ്മിൻ പറഞ്ഞപ്പോൾ അത് സായ് എതിർക്കുന്നുണ്ട്. ഇതിനിടയിൽ പവർ ടീം ഇടപെടുക ആയിരുന്നു. ഇതിനെതിരെ ജിന്റോ രം​ഗത്ത് എത്തി. ക്യാപ്റ്റൻ ആണ് മീറ്റിം​ഗ് വിളിച്ചതെന്നും അവിടെ പവർ ടീമിന് എന്ത് കാര്യമെന്നും ജിന്റോ ചോദിക്കുന്നുണ്ട്. ഇതും തർക്കങ്ങൾക്ക് വഴിവച്ചു. 

എന്നാൽ വീണ്ടും പവർ ടീം ഇടപെട്ടു. ഇതിനടിയിൽ സിബി തന്റെ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ എല്ലാം ബഹളത്തിൽ ആണ് അവസാനിച്ചത്. വലിയ തർക്കത്തിലേക്ക് നീങ്ങിയതോടെ മീറ്റിം​ഗ് പിരിച്ചുവിടുകയും ചെയ്തു. തന്നെ പറയാൻ സമ്മതിപ്പിക്കാത്തതിൽ ജാസ്മിന് വലിയ വിഷമം ആവുകയും അക്കാര്യം ​ഗബ്രിയോട് പറയുകയും ചെയ്യുന്നുണ്ട്. 

ഇനി ഇവിടെ നിന്നാൽ ഡിപ്രഷനടിക്കും, എന്നെ പുറത്തുവിടൂ..പ്ലീസ്; ബി​ഗ് ബോസിനോട് അൻസിബ

"ഇവിടെ ഒരു പ്രശ്നം നടക്കുമ്പോൾ അവരുടെ അടുത്ത് ഞാൻ പോയി ഇരിക്കുന്നത് പോലും അവർക്ക് കൺഫർട്ട് അല്ല. ഞാൻ പ്രശ്നം വഷളാവാതിരിക്കാൻ ആണ് പോകുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് കേൾക്കണ്ടേ. എങ്കിലല്ലേ ക്യാപ്റ്റനായ എനിക്ക് ഒരു തീരുമാനം പറയാൻ പറ്റൂ. എന്നെ കാണുന്നതേ ആർക്കും ഇഷ്ടമില്ല. അസ്വസ്ഥതയാണ് അവർക്ക്", എന്നാണ് വിങ്ങിക്കരഞ്ഞ് കൊണ്ട് ജാസ്മിൻ പറയുന്നത്. ആകെ മൊത്തത്തില്‍ ബിഗ് ബോസില്‍ എത്തിയ വൈല്‍ഡ് കാര്‍ഡുകാരില്‍ ചിലര്‍ ഒഴികെ മറ്റെല്ലാവരും മറ്റുള്ളവര്‍ക്ക് എതിരെ വല എറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..