കടവുളേ..മിന്നിച്ചേക്കണേ, ഓർമയുണ്ടോ 100 ദിവസം ? ബി​ഗ് ബോസിന് ശേഷം കളംപിടിക്കാൻ അനുമോൾ

Published : Apr 08, 2026, 07:50 PM IST
Anumol

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, 'കോമഡി കുക്ക്സ്' എന്ന പുതിയ ഷോയിൽ മത്സരാർത്ഥിയായി എത്തുന്നു. ഏപ്രിൽ 18 മുതൽ ഷോ സ്ട്രീമിംഗ് ആരംഭിക്കും.

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയൽ- ടെലിവിഷൻ ഷോകളിൽ നിറഞ്ഞ് നിന്ന അനുമോൾ ബി​ഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയിരുന്നു. ആദ്യമെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച അനുമോൾ പിന്നീട് മത്സരാർത്ഥി എന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടി. പിആർ അടക്കമുള്ള കാര്യങ്ങൾ വലിയ ചർച്ചയായി മാറുകയും ചെയ്തു. എന്നാൽ ഇതൊന്നും അനുമോൾ എന്ന ​ഗെയിമറെ തളർത്തിയില്ല. ഷോയിലെ പ്രതിസന്ധികളെ എല്ലാം മറികടന്ന് ഒടുവിൽ സീസൺ 7ലെ വിജയ കിരീടവും ചൂടിയാണ് അനുമോൾ പുറത്തേക്ക് വന്നത്.

2025 നവംബർ 10ന് ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ ​ഗ്രാന്റ് ഫിനാലെ. ഷോ കഴിഞ്ഞ അ‍ഞ്ച് മാസത്തിനിപ്പുറം വീണ്ടുമൊരു പരിപാടിയുമായി എത്തുകയാണ് അനുമോൾ. ജിയോ ​ഹോർട് സ്റ്റാറും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കുന്ന കോമഡി കുക്സ് എന്ന ഷോയിലാണ് അനുമോൾ മത്സരാർത്ഥിയായി എത്തുന്നത്. ബി​ഗ് ബോസിൽ ടാസ്കുകളും മറ്റുമായിരുന്നു അനുമോളെ കാത്തിരുന്നതെങ്കിൽ, ഈ ഷോയിൽ കുക്കിങ്ങും കുറേ കോമഡിയുമാണ് ഉള്ളത്.

കോമഡി കുക്സ് ഏപ്രിൽ 18ന് സ്ട്രീമിം​ഗ് ചെയ്യും. ഇതോട് അനുബന്ധിച്ച് അനുമോളുടെ പുതിയ പ്രൊമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. "കോമഡി കുക്സിൽ ഞാനും ഉണ്ട്. എന്താവോ എന്തോ ഈശ്വരാ..കടവുളേ മിന്നിച്ചേക്കണേ. 100 ദിവസം ഓർമയുണ്ടോ ? ഏറ്റവും കൂടുതൽ കിച്ചണിൽ പ്രശ്നമുണ്ടാക്കിയത് ആരാ? ഞാനൊന്നും അല്ല. പക്ഷേ കോമഡി കുക്സിൽ വഴക്കും അടിയും ഉണ്ടാവില്ല. ഫുൾ എന്റർടെയ്ൻമെന്റ്. കോമഡി മാത്രം. അപ്പോൾ എങ്ങനാ പൊളിക്കുവല്ലേ", എന്നാണ് വീഡിയോയിൽ അനുമോൾ പറയുന്നത്. അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങിയവർക്കൊപ്പം ഭാവനയും ഷെഫ് നളനും ഷോയിൽ ഉണ്ടായിരിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളം വീണ്ടും ചുവക്കട്ടെ, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്; ചെറുപ്പം മുതൽ എൽഡിഎഫ് അനുഭാവി; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി
'വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ'; നസ്ലിൻ-ഹാഷിർ താരതമ്യ പോസ്റ്റുകൾ, വിമര്‍ശനവുമായി ഉപയോക്താക്കള്‍