'ബാലേട്ടന്റെ വേദന കൊണ്ടുവരാനാകണം', ഗായകന് അഖിലിന്റെ ഉപദേശം

Published : Jul 28, 2023, 10:59 AM IST
'ബാലേട്ടന്റെ വേദന കൊണ്ടുവരാനാകണം', ഗായകന് അഖിലിന്റെ ഉപദേശം

Synopsis

ഏഷ്യാനെറ്റ് ആ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.  

ഏഷ്യാനെറ്റിലെ ജനകീയമായ പുതിയ റിയാലിറ്റി ഷോയാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9. ബിഗ് ബോസ് ജേതാവായ അഖില്‍ ഷോയില്‍ അതിഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ മത്സരാര്‍ഥി പാടിയ ഗാനം അഖില്‍ വിലയിരുത്തുന്നതാണ് ചര്‍ച്ചയാകുന്നത്. ഏഷ്യാനെറ്റ് ആ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

മോഹൻലാലിന്റെ 'ബാലേട്ടൻ' എന്ന ഹിറ്റ് ചിത്രത്തിലെ ഗാനമായ 'ഇന്നലേ എന്റെ നെഞ്ചിലെ മണ്‍വിളക്ക് ഊതിയില്ലേ' മത്സരാര്‍ഥി പാടിയപ്പോഴായിരുന്നു അഖില്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആര്‍ക്കു വേണ്ടിയാണ് പാടുന്നത്?. ബാലേട്ടനു വേണ്ടിയാണ് പാടുന്നത്. ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനാണ്. അച്ഛന് നല്‍കിയ വാക്ക് പാലിക്കാൻ കഴിയാതെ, പാലിക്കാൻ വേണ്ടിയിട്ട് ഭാര്യയുടെയും സഹോദരിയുടെയും ഒക്കെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യൻ. തന്റ് അച്ഛന്റെ മരണത്തിന്റെ സാഹചര്യത്തില്‍ വരുന്ന ഒരു ഗാനമാണ്. 'ബാലേട്ട'ന്റെ വേദന കൊണ്ടുവരാനാകണം ഗായകന്. പൂര്‍ണതയിലെത്തുക അപ്പോഴാണെന്നും അഖില്‍ വ്യക്തമാക്കി. ആ ഗാനം കെ എസ് ചിത്ര പാടുകയും ചെയ്‍തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിംഗര്‍ സീസൺ ഒമ്പതില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ആലാപന മികവ് വിലയിരുത്താനെത്തുന്നത് പ്രശസ്‍ത സിനിമാ ഗായകരായ കെ എസ് ചിത്ര, സിത്താര കൃഷ്‍ണ, വിധു പ്രതാപ് എന്നിവരാണ്. ആർ ജെ വർഷയാണ് പുതിയ ഷോയുടെ അവതാരക. സീസണിന്റെ ഉദ്ഘാടനം പ്രശസ്‍ത സംഗീത സംവിധായകനും ഓസ്‍കർ പുരസ്‍കാര ജേതാവുമായ കീരവാണിയും മംമ്ത മോഹൻദാസുമാണ് നിര്‍വ്വഹിച്ചത്.

അഖിലിനൊപ്പം ശോഭയും സ്റ്റാര്‍ സിംഗര്‍ ഷോയില്‍ അതിഥിയായി എത്തിയിരുന്നു. വളരെ രസകരമാണ് ഇൻട്രൊഡക്ഷനായിരുന്നു ഇരുവര്‍ക്കും. അഖിലും ശോഭയും സ്റ്റാര്‍ സിംഗര്‍ ഷോയില്‍ റാംമ്പ് വാക്ക് നടത്തുകയും ചെയ്‍തു. അഖിലിന്റെയും ശോഭയുടെയും കൗതുകമാര്‍ന്ന കോമ്പോ ഷോയുടെ ആകര്‍ഷണമായി മാറുകയും ചെയ്‍തിരുന്നു.

Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്