Latest Videos

മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു; അതേ സ്കൂളിൽ അതിഥിയായി റോബിൻ; ഇത് വിജയചരിതം

By Web TeamFirst Published Aug 29, 2022, 9:34 AM IST
Highlights

തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു.

ലയാളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെ ജനങ്ങൾക്ക് സുപരിചിതനായ റോബിന്, പക്ഷേ ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു. ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെ എത്തിയ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ റോബിൻ പങ്കുവച്ചൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. 

താൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്റാണ് റോബിൻ പങ്കുവച്ചത്. ‌‌'ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകാൻ പോകുന്നു. സക്സസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി', എന്നാണ് റോബിൻ കുറിച്ചത്. 

'നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയതിൽ ഞാന്‍ ഭാഗ്യവതി'; റോബിനെ കുറിച്ച് ആരതി

താൻ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇത് റോബിൻ അന്വർത്ഥമാക്കിയിരിക്കുക ആണല്ലോ എന്നാണ് ആരാധകർ പറയുന്നത്. 

കൂടാതെ വർഷങ്ങൾക്ക് മുമ്പ് ടൊവിനോയെ കാണണമെന്ന് ആ​ഗ്രഹിച്ച് നടന്നിട്ട് അത് സാധിച്ചെടുത്തതിനെ കുറിച്ചും റോബിൻ തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. 2018ൽ ടൊവിനോയെ കാണുമെന്ന് പ്രതീക്ഷിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും ആ ആ​ഗ്രഹം താൻ സാധിച്ചെടുത്തത് 2022ലാണെന്നും റോബിൻ കുറിച്ചു. 

അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. "എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്", എന്നാണ് ആരതി റോബിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്. 

click me!