'കഥ കേൾക്കവെ സുരേഷ് ​ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോൾ നോമ്പ് തുറക്കൽ സാധനങ്ങൾ റെഡി': സംവിധായകൻ

Published : Aug 29, 2022, 07:50 AM IST
'കഥ കേൾക്കവെ സുരേഷ് ​ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോൾ നോമ്പ് തുറക്കൽ സാധനങ്ങൾ റെഡി': സംവിധായകൻ

Synopsis

സുരേഷ് ​ഗോപിയെ കുറിച്ച് സംവിധായകൻ സമദ് മങ്കട പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ​ഗോപി ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നിസ്സഹായരുടെ മുന്നിൽ സഹായ ഹസ്തവുമായി സുരേഷ് ​ഗോപി എത്തിയ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ​ഗോപിയെ കുറിച്ച് സംവിധായകൻ സമദ് മങ്കട പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്റെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥപറയാൻ പോയ അനുഭവമാണ് സംവിധായകൻ പങ്കുവച്ചത്. 

സമദ് മങ്കടയുടെ വാക്കുകൾ

സുരേഷേട്ടനെ വച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പുള്ളി ചെയ്യുമോ എന്നറിയില്ല. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേണിലുള്ളതല്ല. കൊച്ചിന്‍ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കും. ഹനീഫ്ക്കയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹനീഫ്ക്കയും ഞാനും സലീം ഹില്‍ടോപ്പും ചേര്‍ന്നാണ് സുരേഷേട്ടനെ കാണാന്‍ പോകുന്നത്. ഹനീഫ്ക്കയാണ് പരിചയപ്പെടുത്തുന്നത്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു കഥയുണ്ട്. സംവിധാനം ചെയ്യാനാണ് ആഗ്രഹം. ഈ കഥയൊന്ന് കേട്ടു നോക്കൂ. കേട്ടിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു. ഞാന്‍ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കഥ പറഞ്ഞു തുടങ്ങി. കഥ കേള്‍ക്കുന്നതിനിടയില്‍ നോമ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് റംസാന്‍ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോണ്‍ ചെയ്യാനായിരുന്നു. കഥ പറഞ്ഞ് അങ്ങനെ എതാണ്ട് നോമ്പ് തുറക്കാനുള്ള വാങ്കിന്റെ സമയമായിരുന്നു. ഈ സമയത്ത് ഞങ്ങള്‍ക്ക് മുന്നിലേക്ക് ജ്യൂസും പഴങ്ങളുമൊക്കെ എത്തുകയാണ്. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോണ്‍ ചെയ്തത് ഇതൊക്കെ അറേഞ്ച് ചെയ്യാനായിരുന്നു. അവര്‍ സമയത്ത് തന്നെ വന്നു. കഥ പറഞ്ഞ് നിര്‍ത്തിയ ശേഷം എന്താകും തീരുമാനം എന്നറിയാനായി ഞങ്ങള്‍ കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച ചെയ്തു. വില്ലനായി ബിജു മേനോനെ ഞങ്ങള്‍ നേരത്തെ തന്നെ മനസില്‍ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. ആകെ ആ നിര്‍ദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം.

ആനക്കൊമ്പ് കേസ്: പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ; വിധി എന്താകും

മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാപ്പൻ ജൂലൈ 29ന് തിയറ്ററുകളിൽ എത്തിയപ്പോൾ മറ്റൊരു മെ​ഗാഹിറ്റാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. മകൻ ഗോകുലും സുരേഷ് ​ഗോപിയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും പാപ്പന് സ്വന്തമാണ്. 

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍