
മലയാളത്തിലെ എക്കാലത്തെയും മികച്ച റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3യുടെ രണ്ടാം ദിവസത്തിന് ആവേശകരമായ തുടക്കം. മത്സരാർത്ഥികളിൽ ഒരാളായ ഡിംപല്‍ ഭാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ബിഗ് ബോസ് ടീം. ആട്ടവും പാട്ടുമായി മത്സരാർത്ഥികൾ ഡിംപലിന് ആശംസകൾ അറിയിച്ചു.
റിതു മന്ത്രയുടെ ഗാനത്തോടെ ആയിരുന്നു ആഘോഷത്തിന് തുടക്കം. പിന്നാലെ ലക്ഷ്മി ജയന്റെ ആലാപനത്തിന് സന്ധ്യാ മനോജ് ചുവടുവച്ചു. തുടർന്ന് സീരിയൽ താരം അനൂപ് കൃഷ്‍ണന്‍റെ മിമിക്രിയും ഉണ്ടായിരുന്നു. ലാൽ ജോസ്, ജനാർദ്ദനൻ തുടങ്ങിയവരുടെ ശബ്ദമായിരുന്നു അനൂപ് അനുകരിച്ചത്. തനിക്ക് സമ്മാനമൊരുക്കിയ കുടുംബാംഗങ്ങൾക്ക് ഡിംപൽ നന്ദിയും പറഞ്ഞു.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍. പേരിലെ കൗതുകം ഡിംപലിന്‍റെ കുടുംബ പശ്ചാത്തലത്തിലുമുണ്ട്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അച്ഛന്‍. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. 12-ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചു വരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ പറയും. വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്ന
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ