
ശ്രീജിത്ത് എന്‍(sreejith n) സംവിധാനം ചെയ്യുന്ന ബിജു മേനോൻ(biju menon) ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'ഒരു തെക്കന്‍ തല്ല് കേസ്'(oru thekkan thallu case) എന്ന ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് കാൾ(casting call) ബിജു മേനോൻ പങ്കുവച്ചു. കൊല്ലം, ആറ്റിങ്ങൽ ഭാഗത്തു നിന്നുള്ളവരെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് പോസ്റ്ററിൽ പറയുന്നു.
45നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർക്ക് ചിത്രത്തിൽ അഭിനയിക്കാനാകും. ഇൻട്രോഡഷൻ വീഡിയോയും സ്വന്തമായി പെർഫോം ചെയ്ത വീഡിയോയും ഇതിനായി അയക്കേണ്ടതാണ്. ലുക്ക് അല്പം പഴഞ്ചനായിക്കോട്ടെ എന്നും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ പറയുന്നു.
പൃഥ്വിരാജിന്‍റെ 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്‍റെ കഥയെ ആസ്‍പദമാക്കി തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.
സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ശ്രീജിത്തിനൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് 'ബ്രോ ഡാഡി'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ