
ഏതാനും നാളുകൾക്ക് മുൻപാണ് മലയാള സിനിമയുടെ ഉള്ളുലച്ച് കൊണ്ട് നടൻ കൊച്ചു പ്രേമൻ വിടപറഞ്ഞത്. നടന്റെ വിയോഗം ഇപ്പോഴും സഹപ്രവർത്തകരിലും മലയാളികളിലും വിങ്ങലാകുകയാണ്. ഇപ്പോഴിതാ കൊച്ചു പ്രേമനെ കുറിച്ച് നടൻ ബിജു മേനോൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തങ്കം എന്ന പുതിയ സിനിമയിലെ ഓർമകൾ പങ്കുവച്ച് കൊണ്ടായിരുന്നു ബിജു മേനോന്റെ പോസ്റ്റ്. ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ പോയതെന്ന് ബിജു മേനോൻ കുറിക്കുന്നു.
ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ
ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകൾ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട് . ചേട്ടന്റെ വർക്കിനൊടുള്ള പാഷൻ വലിയ പാഠമാണ്. തങ്കത്തിന്റെ കാർന്നൊർക്ക് വിട. Miss u ചേട്ടാ .. ടീം തങ്കം.
ഡിസംബർ നാലിന് ആയിരുന്നു കൊച്ചു പ്രേമൻ അന്തരിച്ചത്. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ.
'ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല': ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി
ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന തങ്കം ആയിരുന്നു കൊച്ചു പ്രേമൻ അഭിനയിച്ച അവസാന സിനിമ. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അരാഫത്ത് ആണ്. അപര്‍ണ ബാലമുരളി ആണ് നായിക. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്.