ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്

Published : Jun 24, 2023, 04:43 PM ISTUpdated : Jul 14, 2023, 05:33 PM IST
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം'  മോഷൻ പോസ്റ്റര്‍ പുറത്ത്

Synopsis

ബിജു മേനോനും സുരാജും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു.

ബിജു മേനോനും സുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'നടന്ന സംഭവം' എന്ന പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വിഷ്‍ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും 'നടന്ന സംഭവ'ത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

'മദനോത്സവം' എന്ന ചിത്രമാണ് സുരാജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നവാഗതനായ സുധീഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്‍ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രതീഷ് ബാലകൃഷ്‍ണ പൊതുവാളിന്റേതാണ്.

ബിജു മേനോൻ വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. 'തങ്കം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ബിജു മേനോനൊപ്പം തങ്കം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. 'തങ്കം' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്.

Read More: 'രണ്ടു പേരുടെയും മനസില്‍ വെറുപ്പുണ്ടാകരുത്', അഖിലിനോട് ശോഭയുടെ അച്ഛൻ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാനം ബിപിന്‍ നമ്പ്യാര്‍; 'നിഴല്‍വേട്ട' കോഴിക്കോട് ആരംഭിച്ചു
കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'