
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഒരുക്കങ്ങള്‍ വേഗത്തിലാണ്. എല്‍ 365 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പുതിയ അപ്ഡേഷന്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന ഒന്നാണ് അത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ചിട്ടുള്ള ബിനു പപ്പു ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെയും പ്രധാന സാന്നിധ്യമായിരുന്നു ബിനു പപ്പു. ചിത്രത്തില്‍ കോ ഡയറക്ടര്‍ ആയിരുന്നു ബിനു പപ്പു.
ഡാൻ ഓസ്റ്റിൻ തോമസ് ആണ് എല്‍ 365 സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്ന അനുഭവം അരങ്ങേറ്റ സംവിധാന ചിത്രത്തില്‍ അദ്ദേഹത്തെ തുണയ്ക്കുന്ന ഘടകമാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി ‘എല്‍ 365’ മാറുന്നു. ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ് ഇത്.
അവസാനം ‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളിലൂടെ വൻ വിജയങ്ങൾ സ്വന്തമാക്കിയ മോഹൻലാൽ, ഏറെ നാളുകൾക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ എത്തും എന്ന വാർത്ത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കിയിരിക്കുകയാണ്. റിലീസായ പോസ്റ്ററിൽ, ഒരു വാഷ് ബേസിന്റെ കണ്ണാടിയിൽ ‘എല്‍ 365’ എന്ന പേരും അണിയറപ്രവർത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കിയിട്ടിരിക്കുന്ന പോലീസ് ഷർട്ടാണ് മോഹന്‍ലാലിന്‍റെ ലുക്കിനെക്കുറിച്ച് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ഒരേയൊരു ചോദ്യം, "മോഹൻലാൽ സ്റ്റൈലിഷ് കാക്കി കുപ്പായത്തിൽ എപ്പോഴാണ് വീണ്ടും എത്തുന്നത്?"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ