'ഇവിടുന്ന് രക്ഷപ്പെടാൻ വേറെ ഏത് ദൈവം വിചാരിച്ചാലാ പറ്റുക'; ത്രില്ലടിപ്പിച്ച് 'ഭാരത സർക്കസ്' ട്രെയിലർ

Published : Dec 03, 2022, 09:15 PM IST
'ഇവിടുന്ന് രക്ഷപ്പെടാൻ വേറെ ഏത് ദൈവം വിചാരിച്ചാലാ പറ്റുക'; ത്രില്ലടിപ്പിച്ച് 'ഭാരത സർക്കസ്' ട്രെയിലർ

Synopsis

ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദും പ്രധാന വേഷത്തിൽ എത്തുന്ന 'ഭാരത സർക്കസ്'

ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദും പ്രധാന വേഷത്തിൽ എത്തുന്ന 'ഭാരത സർക്കസി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബിനു പപ്പുവിന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു. 

ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ഭാരത സർക്കസ് ഒരു പൊളിറ്റിക്കൽ സറ്റയർ ത്രില്ലർ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേത് ആണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ,സുനിൽ സുഖദ, ജയകൃഷ്ണൻ , പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ,മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. 

ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

ഒറ്റ രാത്രി, ആറ് ദുർമരണങ്ങൾ; ഭയപ്പെടുത്താൻ ഇന്ദ്രൻസിന്റെ 'വാമനൻ' വരുന്നു

അതേസമയം, വിചിത്രം എന്ന ചിത്രമാണ് ഷൈനിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അച്ചു വിജയന്‍ ആണ്. ഷൈൻ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും