ഒറ്റ രാത്രി, ആറ് ദുർമരണങ്ങൾ; ഭയപ്പെടുത്താൻ ഇന്ദ്രൻസിന്റെ 'വാമനൻ' വരുന്നു

Published : Dec 03, 2022, 08:04 PM ISTUpdated : Dec 03, 2022, 08:06 PM IST
ഒറ്റ രാത്രി, ആറ് ദുർമരണങ്ങൾ; ഭയപ്പെടുത്താൻ ഇന്ദ്രൻസിന്റെ 'വാമനൻ' വരുന്നു

Synopsis

ചിത്രം ഡിസംബർ 16ന് പ്രദർശനത്തിനെത്തും. 

റെ ദുരൂഹതകൾ നിറച്ച് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറക്കി. വെള്ളിയാഴ്ച എറണാകുളം സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ നടൻ ബാബു ആന്റണിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. നായകൻ ഇന്ദ്രൻസ്, സംവിധായകൻ എ. ബി ബിനിൽ, നിർമ്മാതാവ് അരുൺ ബാബു, ദിൽഷാന ദിൽഷാദ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം ഡിസംബർ 16ന് പ്രദർശനത്തിനെത്തും. 

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച ചിത്രത്തിന്റെ  രചന നിർവഹിച്ചത് സംവിധായകൻ ബിനിൽ തന്നെയാണ്. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

സമ അലി സഹ നിർമ്മാതാവായ  ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ.  പ്രൊഡക്ഷൻ കോണ്ട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ& മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം തിയറിൽ എത്തിക്കുന്നത്.

'എല്ലാവരും നായകന്മാരാണ്'; ജൂഡ് ആന്റണിയുടെ '2018', ഫസ്റ്റ് ലുക്ക് എത്തി

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്