ആ പരാമർശം നീക്കം ചെയ്യണം; 'ലിയോ'യ്ക്ക് എതിരെ ഹിന്ദുമക്കൾ ഇയക്കവും ബിജെപിയും

Published : Oct 08, 2023, 08:30 PM ISTUpdated : Oct 08, 2023, 09:16 PM IST
ആ പരാമർശം നീക്കം ചെയ്യണം; 'ലിയോ'യ്ക്ക് എതിരെ ഹിന്ദുമക്കൾ ഇയക്കവും ബിജെപിയും

Synopsis

ലിയോ ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. 

മിഴ്- വിജയ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി രണ്ട് ദിവസം മുൻപ് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. വൻ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമർശനങ്ങളും ഉയരുകയാണ്. ട്രെയിലറിൽ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോ​ഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇപ്പോഴിതാ ഈ സ്ത്രീവിരുദ്ധ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയും ബിജെപിയും. 

ലിയോ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടി ഹിന്ദുമക്കൾ ഇയക്കം ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിൽ നിന്നും ഈ സംഭാഷണം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത്തരം സ്ത്രീവിരുദ്ധ പരാമർശത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് സിനിമ നൽകുന്നതെന്നും സംഘടന ആരോപിച്ചു. 

ലിയോ ട്രെയിലറിൽ നിന്നും സിനിമയിൽ നിന്നും ഈ സ്ത്രീവിരുദ്ധ പരാമർശം നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ രം​ഗത്ത് എത്തി. സംഭാഷണത്തിന് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും ഇദ്ദേഹം അറിയിച്ചു. 

എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ 'തൂക്കിയടി', പണംവാരിപ്പടമായി 'കണ്ണൂർ സ്ക്വാഡ്'

ലിയോ ട്രെയിലർ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രം​ഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമർശം എന്ന സംഭാഷണം വരുന്നത്. അതേസമയം, ലിയോ ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. ബാബു ആന്‍റണി, അര്‍ജുന്‍, മാത്യു, സഞ്ജയ് ദത്ത്, തുടങ്ങി നീണ്ടതാരനിര തന്നെ ലിയോയില്‍ അണിനിരക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ'; ട്രെയ്‌ലർ അപ്‌ഡേറ്റ്
'സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ 'പരാശക്തി'യെ തകർക്കാൻ നോക്കുന്നു..'; പ്രതികരണവുമായി സുധ കൊങ്കര