കോടിക്കിലുക്കത്തിലെ 'പുലിമുരുകൻ'; ആ രം​ഗങ്ങൾ വന്നതിങ്ങനെ, 7 വർഷത്തിന് ശേഷം അൺസീൻ വീഡിയോ

Published : Oct 08, 2023, 06:26 PM ISTUpdated : Oct 08, 2023, 06:39 PM IST
കോടിക്കിലുക്കത്തിലെ 'പുലിമുരുകൻ'; ആ രം​ഗങ്ങൾ വന്നതിങ്ങനെ, 7 വർഷത്തിന് ശേഷം അൺസീൻ വീഡിയോ

Synopsis

പുലിമുരുകന്‍ ഇറങ്ങിയിട്ട് ഏഴ് വര്‍ഷം. 

ലയാള സിനിമയിൽ വലിയൊരു വഴിത്തിരിവിന് വഴിയൊരുക്കിയ സിനിമയാണ് പുലിമുരുകൻ. വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ചിത്രം മലയാളത്തിലെ ആദ്യ 100കോടി ചിത്രമായി മാറി. മറ്റൊരു നടനും സംവിധായകനും അവകാശപ്പെടാനില്ലാത്ത വിജയമായിരുന്നു പുലിമുരുകന്റേത്. ചിത്രം പുറത്തിറങ്ങിയിട്ട് കഴിഞ്ഞ ദിവസം ഏഴ് വർഷം ആയിരുന്നു. ഇതിനോട് അനുബന്ധിച്ച് അൺസീൻ മേക്കിം​ഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം.

മോഹൻലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രം​ഗങ്ങൾ ഉൾപ്പടെ ഉള്ളവ ഷൂട്ട് ചെയ്യുന്നത് വീഡിയോയിൽ കാണാം. മോഹൻലാലിന്റെ മീശപിരിയും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഷൂട്ടിം​ഗ് കാണാൻ ഒട്ടനവധി ആരാധകർ വന്നു നിൽക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. മലയാളികൾ ആഘോഷമാക്കിയ പുലിമുരുകന്റെ പുതിയ വീഡിയോ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. 

2016 ഒക്ടോബര്‍ 7ന് ആയിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രം, പ്രേക്ഷ മുന്‍വിധിയ്ക്കും അപ്പുറമുള്ള പ്രകടനം ആണ് കാഴ്ചവച്ചത്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, നോബി, ലാല്‍, വിനു മോഹന്‍, നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. 

രാജ്യത്തിന് അഭിമാനമേകൂ..; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസയുമായി 'കണ്ണൂർ സ്ക്വാഡ്'

അതേസമയം, മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരി 25ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ഇതിനു മുന്‍പ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് എത്തുമെന്നാണ് വിവരം. ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ജീത്തു ജോസഫിന്‍റെ നേര് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. ലുസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് താരത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍