'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിൽ..'; നരേന്ദ്ര മോദിയെ സന്ദർശിച്ച് കൃഷ്ണകുമാറും കുടുംബവും

Published : Mar 21, 2026, 11:59 AM IST
Krishnakumar and Family visits Narendra modi

Synopsis

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. BJP leader and Actor G Krishnakumar visits prime minister Narendra Modi with family.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു കൃഷ്ണ, മരുമകൻ അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെ സന്ദർശിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇർ പങ്കുവച്ചിട്ടുണ്ട്. ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്.

അതേസമയം തങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരം നൽകിയെന്നും, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് തങ്ങളെന്ന കാര്യം മറന്നുപോയെന്നും അഹാന കുറിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃഷ്ണകുമാറിന്റെ സന്ദർശനത്തിന് രാഷ്ട്രീയമാനങ്ങളുണ്ടോ എന്നാണ് പ്രധാന ചർച്ച. എന്നാൽ അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണെന്നും സോഷ്യൽ മീഡിയയിൽ ചിലർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടൊപ്പമുള്ള വളരെ പ്രചോദനം നൽകിയ ഒരു പ്രഭാതം. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളിൽ നിൽക്കുന്ന ഒരാൾ വളരെ ഊഷ്മളതയോടും വ്യക്തിപരമായ സ്പർശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ഞങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ ഉത്തരം നൽകുകയും ലളിതവും ആത്മാർഥവുമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് ഞങ്ങൾ ഏതാണ്ട് മറന്നുപോയ നിമിഷമുണ്ടായി. ലാളിത്യവും മഹത്വവും ഒരുമിച്ച് പോകുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം എന്നും എന്റെ ഹൃദയത്തിൽ വളരെ സ്പെഷലായിരിക്കും. എന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ വളരെയധികം അഭിമാനിച്ചു - ഇത്രയധികം പ്രമുഖ വ്യക്തികൾക്കിടയിൽ അദ്ദേഹത്തിന് വർഷങ്ങളായി ലഭിച്ച ബഹുമാനവും പരിഗണനയും ഞാൻ കണ്ടു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച സ്വീകരണം അതിനൊരു പ്രതിഫലനമായി തോന്നി. ഒരു മകൾ എന്ന നിലയിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു." അഹാന കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല'; ലക്ഷ്‍മിയെയും വീണയെയും മാറ്റേണ്ടി വന്നതിനെക്കുറിച്ച് അഖിൽ മാരാർ
'ചെറുപ്പം മുതൽ സ്വർണ്ണ സ്‍പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല'; കുറിപ്പുമായി ലക്ഷ്‍മിപ്രിയ