ഇനി ആമിര്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം രാജ്‍കുമാര്‍ സന്തോഷി, പേരിട്ടെന്ന് റിപ്പോര്‍ട്ട്

Published : Sep 26, 2024, 01:19 PM IST
ഇനി ആമിര്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം രാജ്‍കുമാര്‍ സന്തോഷി, പേരിട്ടെന്ന് റിപ്പോര്‍ട്ട്

Synopsis

ബോളിവുഡിന്റെ ആമിര്‍ നായകനായി ആലോചിക്കുന്ന ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ട്.

ബോളിവുഡിന്റെ ആമിര്‍ നായകനായി ആലോചിക്കുന്ന ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ട്. ഇനി ആമിര്‍ നായകനാകുക ചാര്‍ ദിൻ കി സിന്ദഗിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുക രാജ്‍കുമാര്‍ സന്തോഷിയാണ്. പേര് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നും ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ സൂചിപ്പിക്കുന്നു.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും വ്യക്തമാകക്കുന്നു

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണെന്നത് താരത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Read More: മെയ്യഴകൻ ഭരിക്കും, കാര്‍ത്തി തകര്‍ത്തു, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു