കാര്‍ത്തിയുടെ മെയ്യഴകൻ കണ്ട പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍.

തമിഴകത്ത് പുതിയ ഒരു ഹിറ്റ് ചിത്രത്തിന്റെ സൂചനകള്‍ പുറത്ത്. കാര്‍ത്തിയുടെ മെയ്യഴകനാണ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ ഗുഡായിട്ട് എത്തുന്ന ഒരു ചിത്രമായിരിക്കും മെയ്യഴകൻ. മെയ്യഴകന്റെ പ്രിവ്യു കണ്ടവരൊക്കെ കാര്‍ത്തിയെ ചിത്രത്തെ പ്രശംസിക്കുകയാണ്.

ഹൃദയസ്‍പര്‍ശിയും വികാരഭരിതമായ ഒരു കഥയാണ് ചിത്രത്തില്‍ എന്നാണ് അഭിപ്രായങ്ങള്‍. സംവിധായകൻ പ്രേം കുമാറിന്റെ ആഖ്യാനമാണ് ചിത്രത്തിന്റെ കരുത്തായി അഭിപ്രായപ്പെടുന്നത്. അരവിന്ദ് സ്വാമിയും കാര്‍ത്തിയും മെയ്യഴകൻ സിനിമയില്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. വാക്കുകളാല്‍ വിശേഷിപ്പിക്കാനാകാത്ത ഒരു മികച്ച സിനിമാ അനുഭവമാണ് എന്നും അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Scroll to load tweet…
Scroll to load tweet…

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.

Read More: ധ്രുവ് വിക്രം ഹിറ്റ് സംവിധായകന്റെ ചിത്രത്തില്‍, അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക