വരികള്‍ എഴുതി ആലപിച്ച് സല്‍മാൻ, വീഡിയോ ട്രോളായി

Published : Sep 02, 2024, 05:37 PM IST
വരികള്‍ എഴുതി ആലപിച്ച് സല്‍മാൻ, വീഡിയോ ട്രോളായി

Synopsis

നിരവധി പേരാണ് സല്‍മാന്റെ ഗാനത്തിന്റെ വീഡിയോയെ ട്രോളിയിരിക്കുന്നത്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ. എന്നാല്‍ അടുത്തിടെ സല്‍മാന്റെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയത് ട്രോളായിരിക്കുകയാണ്. തുടക്കത്തില്‍ സല്‍മാൻ പാടിയതെന്ന നിലയില്‍ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നെങ്കിലും പിന്നീട് ട്രോളായി മാറുകയായിരുന്നു. മോശം ഗാനത്തിന്റ പേരില്‍ പരിഹസിക്കപ്പെട്ട താരങ്ങളോട് ഉപമിച്ചാണ് ട്രോളുകള്‍.

സല്‍മാന്റെ ബന്ധുവായ ആയൻ അഗ്നിഹോത്രിയാണ് താരത്തിന്റെ ഗാനത്തിന്റെ റാപ്. സംവിധാനം ഹൈദരും നിര്‍വഹിച്ചപ്പോള്‍ ഗാനത്തിന്റെ സംഗീതം വിശാല്‍ മിശ്രയുമാണ്. ഗാനം എഴുതിയതും സല്‍മാൻ ഖാനാണ്. ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിനെത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമായത്.

Read More: ദ ഗോട്ടിലെ അജിത്ത് സര്‍പ്രൈസ്, സംവിധായകന്റെ വെളിപ്പെടുത്തല്‍, ഞെട്ടി വിജയ് ആരാധകരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍