
മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛൻ അനില്‍ അറോറയെ മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും അനിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അനിൽ അറോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ഇന്ത്യൻ മർച്ചൻ്റ് നേവിയിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ജോയ്‌സ് പോളികാർപ്പാണ് മലൈക്കയുടെ അമ്മ. ഇവര്‍ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ ആയിരുന്നു മലൈക്കയും സഹോദരി അമൃത അറോറയും ജനിച്ചത്. തനിക്ക് പതിനൊന്ന് വയസുള്ളപ്പോൾ മുതല്‍ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും മുൻപൊരു അഭിമുഖത്തിൽ മലൈക്ക തുറന്നു പറഞ്ഞിരുന്നു.
1973ൽ ആയിരുന്നു മലൈക്ക അറോറയുടെ ജനനം. നടി എന്നതിന് പുറമെ നർത്തകിയും മോഡലും വിജെയും ആയി തിളങ്ങിയ താരം ഒട്ടനവധി സിനിമകളിൽ ചെറുതും വലുതുമായ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. 1998ൽ ആയിരുന്നു ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാനുമായുള്ള മലൈക്കയുടെ വിവാഹം. എന്നാൽ 2016ൽ ഇരുവരും വേർപിരിഞ്ഞു. ഇവർക്കൊരു മകനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ