2 കോടി നൽകണം'; എലിഫന്‍റ് വിസ്പെറെഴ്സ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും

Published : Aug 07, 2023, 03:54 PM ISTUpdated : Aug 07, 2023, 03:58 PM IST
2 കോടി നൽകണം'; എലിഫന്‍റ് വിസ്പെറെഴ്സ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും

Synopsis

2 കോടി രൂപ നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ ഇവർ ആവശ്യപ്പെടുന്നത്. വീടും കാറും പണവും നൽകാമെന്ന വാക്ക് നിർമ്മാതക്കൾ പാലിച്ചില്ലെന്നും പണം എല്ലാം ഡോക്യൂമെന്ററി നിർമ്മാതാക്കൾ സ്വന്തമാക്കിയെന്നും ബൊമ്മനും ബെല്ലിയും പറയുന്നു.

ചെന്നൈ: എലിഫന്റ് വിസ്‌പെറെഴ്‌സ് നിർമ്മാതക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഡോക്യുമെന്റ്ററിയിൽ അഭിനയിച്ച ബൊമ്മനും ബെല്ലിയും.വീടും കാറും പണവും നൽകാമെന്ന വാക്ക് നിർമ്മാതാക്കൾ പാലിച്ചില്ലെന്നും പണം എല്ലാം ഡോക്യുമെൻറ്ററി നിർമ്മാതാക്കൾ കൊണ്ടുപോയെന്നുമാണ് പരാതി. 2 കോടി രൂപ തങ്ങള്‍ക്ക് നൽകണമെന്നാണ് ഇവരുടെ അവശ്യം. സിഖ്യ എന്റർടെയിൻമെന്റ്സ് ആണ് ഡോക്യുമെന്ററിയുടെ നിർമ്മാതാക്കള്‍.

Read More: 3 മാസത്തിനിടെ കുറച്ചത് 16 കിലോ; സ്പന്ദനയുടെ മരണം പുനീതിന് സമാനമായ രീതിയിൽ, കാരണം അശാസ്ത്രീയ ഡയറ്റെന്ന് സംശയം

ഡോക്യുമെൻററിയിൽ അഭിനയിച്ചത് വഴി പ്രശസ്ത വ്യക്തികളെ പരിജയപ്പെട്ടത് മാത്രമാണ് നേട്ടമെന്നും ബൊമ്മനും ബെല്ലിയും പറയുന്നു. തങ്ങളുടെ പക്കൽ നിന്ന് പണം ചെലവായെന്നും എന്നാൽ അതിന് അനുസരിച്ച് സാമ്പത്തികമായി നേട്ടം ഒന്നും കിട്ടിയില്ലെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ​ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചത്.

ചിത്രത്തിന് ഓസ്കർ ലഭിച്ചതിനുശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായി. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നും അവർ കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൊമ്മനും ബെല്ലിയും നിർമ്മാതാക്കൾക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ചത്. എലിഫന്റ് വിസ്‌പെറെഴ്‌സ് നിർമ്മാതാക്കളാകട്ടെ ബൊമ്മനും ബെല്ലിയും ഉന്നയിച്ച അരോപണങ്ങളെല്ലാം കഴിഞ്ഞ ദിവസം ഇറക്കിയ വാർത്തക്കുറിപ്പിലുടെ നിഷേധിച്ചിരുന്നു. എന്നാൽ വക്കീൽ നോട്ടീസിനോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്
റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച