ഭയവും നിഗൂഢതയും നിറച്ച് 'ഭൗമ' ട്രെയ്‌ലർ പുറത്ത്; ചിത്രം നവംബർ 12 ന് തിയേറ്ററുകളിൽ

Published : Nov 07, 2026, 07:36 PM IST
Bouma malayalam movie

Synopsis

റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്‌പെൻസ് ചിത്രം 'ഭൗമ'യുടെ ട്രെയിലർ പുറത്തിറങ്ങി.

വലിയ താരനിരയുമായി എത്തുന്ന 'ഭൗമ'യുടെ ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ട്രെയിലർ പുറത്ത്. കഥാവഴിയെന്തെന്ന വ്യക്തമായ സൂചന നൽകാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. സസ്‌പെന്‍സും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലവും സമാന്തരമായാണ് ചിത്രം പുരോഗമിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളിൽ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാർഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധർ ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട് 'ഭൗമ'. പ്രേക്ഷക ശ്രദ്ധ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നവംബർ 12-നാണ് തിയേറ്ററുകളിൽ എത്തുന്നത്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ ചിത്രം നിർമ്മിക്കുന്നു.

ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ഗാനവും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും എം. ആർ. രാജാകൃഷ്ണൻ ശബ്‌ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ.ബിജുവിന്‍റെ 'ഓറഞ്ച് മരങ്ങളുടെ വീട്' 20 ന്
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ നേട്ടവുമായി 'രാമായണ'; രണ്ട് ദിവസം കൊണ്ട് നേടിയത് 265 കോടി