പ്രീ ബുക്കിം​ഗില്‍ 'വാലിബനെ' പിന്നിലാക്കുമോ? മോഹന്‍ലാലിന് പിന്നാലെ വന്‍ ആ​ഗോള റിലീസിന് മമ്മൂട്ടിയും

Published : Feb 02, 2024, 09:54 AM ISTUpdated : Feb 02, 2024, 11:39 AM IST
പ്രീ ബുക്കിം​ഗില്‍ 'വാലിബനെ' പിന്നിലാക്കുമോ? മോഹന്‍ലാലിന് പിന്നാലെ വന്‍ ആ​ഗോള റിലീസിന് മമ്മൂട്ടിയും

Synopsis

യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ്

മാര്‍ക്കറ്റിന്‍റെ വലിപ്പത്തില്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും മലയാള സിനിമയുടെ വിപണിയും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ വിദേശ വിപണി എന്നത് ഒരു കാലത്ത് ഗള്‍ഫ് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് പല മലയാളം സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍.

അന്‍പതിലധികം രാജ്യങ്ങളിലായിരുന്നു വാലിബന്‍റെ ഓവര്‍സീസ് റിലീസ്. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രവും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രമാണ് അത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ്. ജിസിസിക്ക് പുറത്ത് യുകെ, ഫ്രാന്‍സ്, ജോര്‍ജിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ചിത്രം ചാര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ് ആയിരിക്കും ഭ്രമയു​ഗത്തിനെന്ന് യൂറോപ്പ് ഡിസ്ട്രിബ്യൂട്ടര്‍മാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിക്കുന്നു.

പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനകം വലിയ കൗതുകം സൃഷ്ടിച്ചിട്ടുള്ള ചിത്രമാണിത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മലയാളത്തെ സംബന്ധിച്ച് പുതുമയാണ് ഇത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം. 

ALSO READ : നേര്‍ക്കുനേര്‍ മുട്ടാന്‍ ബിജു മേനോന്‍, ആസിഫ് അലി; 'തലവന്‍' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ