
ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ 'ബ്രോ ഡാഡി', 'ഭീഷ്മ പർവ്വം' എന്നീ ചിത്രങ്ങളുടെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റിലാകും ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടക്കുക. ഉത്രാട ദിനത്തിൽ രാത്രി 8 മണിക്ക് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സംപ്രേഷണം ചെയ്യും. മോഹൻലാൽ നായകനായി എത്തിയ ബ്രോ ഡാഡി തിരുവോണ നാളിലാകും ടെലിവിഷനിൽ എത്തുക. തിരുവോണ ദിനത്തിൽ രാത്രി ഏഴ് മണിക്കാണ് ബ്രോ ഡാഡിയുടെ സംപ്രേഷണം.
ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ജോൺ കാറ്റാടി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. കല്യാണി പ്രിയദർശൻ, മീന എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. കോമഡി എന്റർടെയ്നർ ആയി എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.
ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയിരുന്നു. മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിന്റെ ചാമ്പിക്കോ എന്ന ഡയലോഗ് ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.
വിസ്മയിപ്പിക്കാൻ മോഹൻലാല്‍, 'ബറോസ്' എത്തുക 15 മുതൽ 20 ഭാഷകളിൽ
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ഭീഷ്മപർവ്വത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ