
ധ്യാന്‍ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി സന്തോഷ് മണ്ടൂര്‍ (Santhosh Mandoor) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്' (Bullet Diaries). ബി 3 എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം 15ന് ആരംഭിക്കും. കരുവാഞ്ചൽ കാപ്പിമല ജംഗ്‍ഷനില്‍ വച്ചാണ് സ്വിച്ചോണ്‍. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലിം, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഷിബിൻ കൃഷ്‍ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ നസീർ കാരന്തൂർ. പിആർഒ എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ