"കശ്മീർ ഫയല്‍" വിവാദം: അനുപം ഖേറിനെ വിളിച്ച് മാപ്പ് പറഞ്ഞുവെന്ന് ഇസ്രായേൽ കോൺസൽ ജനറൽ

By Web TeamFirst Published Nov 29, 2022, 2:48 PM IST
Highlights

ഐഎഫ്എഫ്ഐ ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ ലാപിഡിന്‍റെ  "കശ്മീർ ഫയല്‍" സംബന്ധിച്ച പരാമർശം ഔദ്യോഗികമായോ അനൗദ്യോഗികമായോ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്നും ശോഷാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുംബൈ: "കശ്മീർ ഫയല്‍" സംബന്ധിച്ച ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുക എന്നത്  മിഡ്‌വെസ്റ്റ് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കോൺസൽ ജനറൽ കോബി ഷോഷാനി. മുംബൈയില്‍ നടൻ അനുപം ഖേറുമായി നടത്തിയ പത്രസമ്മേളനത്തിലാണ് ശോഷണി ഇത് പറഞ്ഞത്. "കശ്മീർ ഫയല്‍" സിനിമയിലെ പ്രധാന നടനാണ് അനുപം ഖേര്‍.

"കശ്മീർ ഫയൽസ്" എന്ന ചിത്രം ഒരു പ്രൊപ്പഗണ്ടയല്ല മറിച്ച് കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഇടം നൽകുന്ന ശക്തമായ സിനിമയാണ്. വാര്‍ത്തകള്‍ക്ക് ശേഷം ആദ്യം രാവിലെ ഞാൻ വിളിച്ചത് എന്റെ സുഹൃത്തായ അനുപം ഖേറിനെയാണ്, ക്ഷമ ചോദിക്കാൻ വേണ്ടിയായിരുന്നു അത്. വ്യക്തിപരമായ  അഭിപ്രായം മാത്രമായ പ്രസംഗത്തെക്കുറിച്ച് ഞാന്‍ മാപ്പ് പറഞ്ഞു കോബി ഷോഷാനി പറഞ്ഞു. 

ഐഎഫ്എഫ്ഐ ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ ലാപിഡിന്‍റെ  "കശ്മീർ ഫയല്‍" സംബന്ധിച്ച പരാമർശം ഔദ്യോഗികമായോ അനൗദ്യോഗികമായോ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്നും ശോഷാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്‍റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണിന്‍റെ വിമര്‍ശനം. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചെന്നും അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണ്‍ പറഞ്ഞു. 

കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശം വഴി ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ കൂട്ടിച്ചേര്‍ത്തു. 

ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ കശ്‍മിര്‍ ഫയല്‍സ് കണ്ടിട്ട് അസ്വസ്‍ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് ചലച്ചിത്രോത്സവത്തിന്‍റെ സമാപന വേദിയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഒരു പ്രൊപ്പഗണ്ട ചിത്രമായാണ് 'ദ കശ്‍മിര്‍ ഫയല്‍സ്' തോന്നിയതെന്നും നാദവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് അവസാനിച്ച രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തി. ഇവ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. എന്നാല്‍ പതിനഞ്ചാമത്തെ ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞങ്ങള്‍ നിരാശരായെന്നും അത് തങ്ങളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തെന്നുമായിരുന്നു നദാവ് ലാപിഡിന്‍റെ വിമര്‍ശനം. പ്രൊപഗൻഡ വള്‍ഗര്‍ സിനിമയായിട്ടാണ് കശ്മീര്‍ ഫയല്‍സിനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

'കശ്മീർ ഫയൽസി'ല്‍ രാഷ്ട്രീയം പുകയുന്നു; ദാവ് ലാപിഡിന്‍റെ വിമർശനത്തിനെതിരെ ഇസ്രയേൽ അംബാസിഡർ

'ദ കശ്‍മിര്‍ ഫയല്‍സ്' പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ
 

click me!